ഏഴിമല ഇന്ത്യന്‍ നേവല്‍ അക്കാദമിയിലെ എക്‌സിക്യൂട്ടിവ് (ജനറല്‍ സര്‍വീസ്/ഹൈഡ്രോ കേഡര്‍/ഐ.ടി.), ടെക്‌നിക്കല്‍ (ജനറല്‍ സര്‍വീസ്/സബ്മറൈന്‍) ബ്രാഞ്ചുകളിലേക്ക് എന്‍ജിനീയറിങ് ബിരുദധാരികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
വിവിധ ബ്രാഞ്ചുകളില്‍ നിന്ന് 60 ശതമാനം മാര്‍ക്കോടെ എന്‍ജിനീയറിങ് പാസ്സായ അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓഫീസര്‍ തസ്തികയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് www.joinindiannavy.gov.in കാണുക
ടെക്‌നിക്കല്‍ ബ്രാഞ്ച് (സബ്മറൈന്‍ സ്‌പെഷലൈസേഷന്‍) വിഭാഗത്തിലേക്ക് 55 ശതമാനം മാര്‍ക്കുള്ളവര്‍ക്കും അപേക്ഷിക്കാം. നിര്‍ദിഷ്ട ശാരീരിക യോഗ്യതയും വേണം.തിരഞ്ഞെടുക്കപ്പെടുന്നര്‍ക്ക് സബ് ലെഫ്റ്റനന്റ് പദവിയിലാണ് നിയമനം ലഭിക്കുക. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓഫീസര്‍ തസ്തികയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ ലഭിക്കും. എന്‍.സി.സി.സി. സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
പ്രായം: 19.5-25 വയസ്സ്. 1992 ജനവരി രണ്ടിനും 1997 ജൂലായ് ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ).
ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: മാര്‍ച്ച് 8.

Must Read
കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...