മിനി സിവില്‍ സര്‍വീസ് എന്നറിയപ്പെടുന്ന കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷയ്ക്ക് ഇനി ആഴ്ചകള്‍ മാത്രം. കേന്ദ്രസര്‍വീസിലെ വിവിധ വകുപ്പുകളിലെ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലേക്കുള്ള യോഗ്യതാപരീക്ഷയാണിത്. പ്രിലിമിനറി പരീക്ഷയായ ടയര്‍ 1 മെയ് 8-നും 22-നും നടക്കും. മെയിന്‍ പരീക്ഷയായ ടയര്‍ 2 ആഗസ്ത് 13-നും 14-നും ആയിരിക്കും. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ചില മാറ്റങ്ങളോടുകൂടിയാണ് ഈ വര്‍ഷം സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 

മുന്‍വര്‍ഷങ്ങളില്‍ കേന്ദ്രസര്‍വീസിലെ വിവിധ വകുപ്പുകളിലെ നോണ്‍ ഗസറ്റഡ് തസ്തികകള്‍ മാത്രമായിരുന്നു സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നികത്തിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍ എന്ന ഒരു ഗസറ്റഡ് തസ്തികയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു തസ്തികയിലേക്കും ഇന്റര്‍വ്യൂ ഉണ്ടായിരിക്കില്ല. 2016 ജനവരി 1 വെച്ചാണ് ഓരോ തസ്തികയ്ക്കും വയസ്സ് കണക്കാക്കുന്നത്.

കട്ട് ഓഫ് മാര്‍ക്ക് എങ്ങനെ?

മുന്‍വര്‍ഷങ്ങളില്‍ Interview പോസ്റ്റുകള്‍ക്കും Non Interview കള്‍ക്കും seperate cut off ആയിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഈ വര്‍ഷം Interview ഇല്ല. അതുകൊണ്ടുതന്നെ cut off ഉയരാനും സാധ്യതയുണ്ട്. Final Selection ന് Assistant Audit Officer എന്ന തസ്തികയ്ക്കും Statistical Investigator/Compiler എന്ന തസ്തികയ്ക്കും 800 മാര്‍ക്കിലും മറ്റെല്ലാ തസ്തികകള്‍ക്കും 600 മാര്‍ക്കിലുമായിരിക്കും. കട്ട് – ഓഫ് മാര്‍ക്ക് ഉണ്ടാകുക.

പരീക്ഷാ തയ്യാറെടുപ്പ്

ഏതൊരു പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോഴും ആ പരീക്ഷയെ അറിഞ്ഞുവേണം തുടങ്ങാന്‍. ആദ്യംതന്നെ പരീക്ഷയുടെ സ്വഭാവം, സിലബസ് എന്നിവ മനസ്സിലാക്കുക. മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ എടുത്ത് ചോദ്യഘടന മനസ്സിലാക്കുകയും ചെയ്യുക. Tier I പരീക്ഷയിലെയും Tier II പരീക്ഷയിലെയും മൊത്തം മാര്‍ക്ക് നോക്കുകയാണെങ്കില്‍ ആകെ 600 മാര്‍ക്കില്‍ മാര്‍ക്കിന്റെ ഘടന ഇങ്ങനെയാണ്.

Quantitative Aptitude – 250 marks
English Language and Comprehension – 250 marks
General Intelligence and Reasoning – 50 marks
General Knowledge – 50 marks

അതായത് മൊത്തം 600 മാര്‍ക്കില്‍ 500 മാര്‍ക്കും Quantitative Aptitude, English Language and Comprehension Sections ആണ്. അതുകൊണ്ട് ഈ പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ആ രണ്ട് സെക്ഷന് കൊടുക്കുക. Quantitative Aptitude പരിശീലനത്തിനായി Quantitative aptitude by R.S. Agarwal, 9-10 ക്ലാസുകളിലെ NCERT Text Books, previous question papers എന്നിവ ഉപയോഗിക്കാം. 

English Language & Comprehension പഠനത്തിനായി Objective General English by R.S. Agarwal, Objective General English by S.P. Bakshi, Previous Question Papser എന്നിവ പ്രയോജനപ്പെടും.General Intelligence & Reasoning  വിഭാഗത്തിന് മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പര്‍ സമയംവെച്ച് ചെയ്യുന്നത് വളരെ നല്ലതായിരിക്കും. General Knowledge മേഖലയില്‍ പരിശീലനം ചെയ്യുമ്പോള്‍ സിലബസ്സിലുള്ള എല്ലാ വിഭാഗവും ശ്രദ്ധിക്കുന്നത് യുക്തിയാകില്ല. 

SSC Combained Graduate Level Exam ല്‍ പൊതുവിജ്ഞാനത്തിന് മൊത്തം 50 മാര്‍ക്കാണുള്ളത്. ആയതുകൊണ്ട് Selective  ആയി തയ്യാറെടുക്കുന്നതാവും നല്ലത്. ഉദാഹരണത്തിന് Assistant Audit Officer എന്ന തസ്തികയിലേക്ക് അപേക്ഷിച്ച ഒരാള്‍ തീര്‍ച്ചയായും Tier II Exam ന് Paper iv prepare ചെയ്യും. Tier I ലെ General Knowledge ലും Tier II ലെ paper iv ലും common ആയി വരുന്ന section പഠിക്കുകയാണെങ്കില്‍ അത് Tier I vgx Tier II നും ഒരു പോലെ പ്രയോജനപ്പെടും. 

അതുപോലെ Indian Constitution, Science and Current affairs എന്നീ വിഭാഗങ്ങളില്‍ നിന്നും 20 ചോദ്യങ്ങളെങ്കിലും പ്രതീക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here