നാം നേരിട്ട ദുരന്തത്തെ വെള്ളിത്തിരയില്‍ എത്തിച്ച 2018 എന്ന ചിത്രത്തിലൂടെ വീണ്ടും നൂറുകോടിയുടെ ആഘോഷത്തിലാണ് മലയാള സിനിമ. 2018 ന് മുന്‍പ് പുലിമുരുകന്‍, ലൂസിഫര്‍, മാളികപ്പുറം എന്നീ ചിത്രങ്ങളാണ് ബോക്‌സ് ഓഫീസില്‍ നൂറുമേനി കൊയ്തതിട്ടുള്ളത്, പക്ഷേ മലയാള സിനിമയെ ആദ്യമായി നൂറുകോടി ക്ലബിലെത്തിച്ച് ഇന്‍ഡസ്ട്രി ഹിറ്റ് അടിച്ച ചിത്രമെന്ന അപൂര്‍വ നേട്ടം പുലിമുരുകന് മാത്രം അവകാശപ്പെട്ടതാണ്. ആ ചിത്രം മലയാളികള്‍ക്ക് സമ്മാനിച്ചതാകട്ടെ ടോമിച്ചന്‍ മുളകുപാടമെന്ന നിര്‍മാതാവും.

2016 ല്‍ പുലിമുരുകന്‌റെ വിജയത്തിന് ശേഷം ദിലീപിന്‌റെ രാമലീല, പ്രണവ് മോഹന്‍ലാലിന്‌റെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ രണ്ട് ചിത്രങ്ങള്‍ മാത്രമാണ് ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ചിട്ടുള്ളത്. മലയാളത്തിലെ ആദ്യ നൂറു കോടി ചിത്രത്തിന്‌റെ നിര്‍മാതാവായിട്ടും തുടര്‍ച്ചയായി സിനിമകള്‍ ചെയ്യാത്തത് എന്തുകൊണ്ടാണെന്നും വരാനിരിക്കുന്ന സുരേഷ് ഗോപിക്കൊപ്പമുള്ള ഒറ്റക്കൊമ്പന്‌റെ വിശേഷങ്ങളും പങ്കുവച്ച് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം

LEAVE A REPLY

Please enter your comment!
Please enter your name here