മലബാർ ഡവലപ്മെന്റ് ഫോറം
 
ന്യൂയോർക് :കേരളത്തിലെ നാല് വിമാനത്താവങ്ങളിലും അതിവേഗ കോവിഡ് പരോശോധന സംവിധാനമൊരുക്കി ഭാഗികമായി യാത്രാ വിലക്ക് നീക്കിയ യുഎഇലേക്ക്  വിമാന സർവീസുകൾ  ആരംഭിക്കാൻ മലബാർ ഡവലപ്മെന്റ്  ഫോറം  പ്രധാനമന്ത്രി, മുഖ്യമന്ത്രി, വിദേശകാര്യ സഹമന്ത്രി, വ്യോമയാന വകുപ്പ് മന്ത്രി എന്നിവർക്ക് അയച്ച നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
 
നാലു മണിക്കൂറിനുള്ളിൽ ഫലം കിട്ടുന്ന അതിവേഗ പരിശോദന സൗകര്യങ്ങൾ  ഉള്ള ലാബുകൾ താത്പര്യമറിയിച്ചുകൊണ്ട് ഇതിനകം വിമാനത്താവള അധികൃതരെ സമീപിച്ചിട്ടുണ്ട്. യുഎഇ നിഷ്‌കർഷിച്ച സൗകര്യങ്ങൾ വിമാനത്താവളങ്ങളിൽ ഉടനടി സ്ഥാപിച്ചെങ്കിൽ മാത്രമേ എയർലൈൻസ് കമ്പനികൾ ബുക്കിംഗ് ആരംഭിക്കൂ.
 
നൂറു കണക്കിന് പ്രവാസികളാണ് അടിയന്തരാവശ്യങ്ങൾക് നാട്ടിലെത്തി തിരിച്ചു പോകാൻ കഴിയാതെ നാട്ടിൽ കുടുങ്ങിക്കിടക്കുന്നത്. ക്രിത്യ സമയത് ജോലിയിൽ പ്രവേശിക്കാൻ കഴിയാത്തതിനാൽ ഒരുപാട് പേർക്ക് തൊഴിൽ നഷ്ടമായിട്ടുണ്ട്.  അധികൃതർ ഉണർന്നു പ്രവർത്തിക്കണം. എം. ഡി ഫ് ചെയർമാൻ യു.എ നസീർ  പ്രസിഡണ്ട് എസ്‌എ അബൂബക്കർ,   ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ എടക്കുനി, ട്രഷറർ സന്തോഷ് കുറ്റിയാടി,  എന്നിവർ ആവശ്യപ്പെട്ടു .

LEAVE A REPLY

Please enter your comment!
Please enter your name here