ഇര്‍വിംഗ്: നോര്‍ത്ത് ടെക്‌സസ്സില്‍ ഡാളസ്, ഗാര്‍ലന്റ്, ഇര്‍വിംഗ് തുടങ്ങിയ സിറ്റികളില്‍ വീശിയടിച്ച ചുഴലിക്കാറ്റിലും കനത്ത മഴയിലും വ്യാപകമായ നാശനഷ്ടവും, നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഡിസംബര്‍ 26ന് ഉണ്ടായ ചുഴലിക്കാറ്റിന്റെ ഭീതി വിട്ടകലുന്നതിനു മുമ്പു വീണ്ടും ചുഴലിയുടെ ഭീകരത വിതക്കപ്പെട്ടത് ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു.
തിങ്കളാഴ്ച അര്‍ദ്ധരാത്രി തുടങ്ങിയ കാറ്റും മഴയും ബുധനാഴ്ചയും തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം.

ഗാര്‍ലന്റില്‍ ഇ.എഫ്.ഐ. ടൊര്‍ണാസായാണ് ഉണ്ടായതെന്ന് നാഷ്ണല്‍ വെതര്‍ സര്‍വ്വീസ് അറിയിച്ചു.

പല വീടിന്റെ മേല്‍ കൂരകളും, പുറത്തു പാര്‍ക്കു ചെയ്തിരുന്ന വാഹനങ്ങളും തന്നെ കിടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ ചുഴലിയില്‍ തകര്‍ന്ന വീടുകള്‍ പുനര്‍ നിര്‍മ്മാണം നടത്തികൊണ്ടിരുന്ന മേഖലകളിലും ചുഴലി നാശം വിതച്ചിട്ടുണ്ട്.

24 മണിക്കൂറിനുള്ളില്‍ മുന്നു ശക്തമായ ചുഴലിക്കാറ്റുകളാണ് നോര്‍ത്ത് ടെക്‌സസില്‍ ഷെറിഫ് ഓഫീഷ്യല്‍സ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here