അമേരിക്കയുടെ മുന്‍ സേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ അന്തരിച്ചു. 84 വയസ്സായിരുന്നു. കോവിഡ് ബാധിതനായതിനെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി സ്റ്റേറ്റ് സെക്രട്ടറി പദവിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായിരുന്നു പവല്‍. കുടുംബാംഗങ്ങളാണ് അദ്ദേഹത്തിന്റെ മരണ വാര്‍ത്ത ട്വിറ്ററിലൂടെ അറിയിച്ചത്.

‘വാക്സിനേഷന്‍ കഴിഞ്ഞിരുന്നു. ചികിത്സിച്ച റീഡ് മെഡിക്കല്‍ കോളേജിലെ എല്ലാ ഡോക്ടര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ഞങ്ങളുടെ കുടുംബത്തിന്റെ നന്ദി അറിയിക്കുന്നു. ഒരു മഹാനായ അമേരിക്കന്‍ പൗരനെയാണ് ജനതയ്ക്ക് നഷ്ടമായത്. ഞങ്ങള്‍ക്ക് ഏറെ സ്നേഹസമ്പന്നനായ മുത്തച്ഛനേയും, അച്ഛനേയും ഭര്‍ത്താവിനേയുമാണ് നഷ്ടമായിരിക്കുന്നത്.’ പവലിന്റെ കുടുംബം ട്വീറ്റ് ചെയ്തു.

2000ലാണ് സ്റ്റേറ്റ് സെക്രട്ടറിയായി പവല്‍ നിയമിതനായത്.1958ല്‍ അമേരിക്കന്‍ സേനയില്‍ അംഗമായ പവല്‍ 35 വര്‍ഷം സേവനം അനുഷ്ഠിച്ചു. 1987ല്‍ റൊണാള്‍ഡ് റീഗന്റെ സുരക്ഷാ ഉപദേഷ്ടാവായി ചുമതലയേറ്റു. 1989ല്‍ ജോര്‍ജ് ബുഷ് പ്രസിഡന്റായിരിക്കെ പവലിനെ സംയുക്ത സൈനികമേധാവിയാക്കി. 2005ല്‍ അദ്ദേഹം രാജിവെച്ചു. ആല്‍ പവലാണ് ഭാര്യ. മൂന്നു മക്കളുണ്ട്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here