ജീമോൻ റാന്നി

ഫിലഡെൽഫിയ:  ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (കേരള) പെൻസിൽവാനിയ ചാപ്റ്ററിൻറെ ആഭിമുഖ്യത്തി;ൽ  ഇന്ത്യയുടെ എഴുപത്തി മൂന്നാമത് റിപ്പബ്ലിക് ദിനാഘോഷം ജനുവരി 29 നു ശനിയാഴ്ച വൈകുന്നേരം 6 മുതൽ (ന്യൂയോർക്ക് സമയം) വെർച്വലായി നടത്തപ്പെടും.

ഐഓസി ഗ്ലോബൽ ചെയർമാൻ സാം പിട്രോഡ,  കെപിസിസി വർക്കിംഗ് പ്രസിഡണ്ട് അഡ്വ. ടിസിദ്ദിഖ് എംഎൽഎ എന്നിവർ മുഖ്യ അതിഥികളായി പങ്കെടുത്തു റിപ്പബ്ലിക് ദിന സന്ദേശങ്ങൾ നൽകുന്നതാണ്                                            

1950 ജനുവരി 26  ന് ഇന്ത്യ സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു.സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്വത്തിൽ നിന്നും 1947 ഓഗസ്റ്റ് 15 സ്വാതന്ത്ര്യം ആയതിനുശേഷം ഡോ.ബി ആർ അംബേദ്കറുടെ നേതൃത്വത്തിൽ ഭരണഘടന തയ്യാറാക്കി സ്വതന്ത്ര റിപ്പബ്ലിക് ആയി ലോക രാഷ്ട്രങ്ങളുടെ മുൻപിൽ ഭാരതീയരുടെഅഭിമാനം കാത്തു സൂക്ഷിച്ച ചരിത്ര നിമിഷത്തിന്റെ  ഓർമ്മ കൊണ്ടാടുന്ന ദിനമാണ് റിപ്പബ്ലിക് ദിനം.  

ചാപ്റ്റർ പ്രസിഡണ്ട്  സന്തോഷ് എബ്രഹാമിന്റെ അധ്യക്ഷതയിൽ കൂടുന്ന മീറ്റിംഗിൽ ഐ ഓ സി ഗ്ലോബൽ വൈസ് ചെയർമാൻ ജോർജ് എബ്രഹാം, കേരള ചാപ്റ്റർ വൈസ് ചെയർമാൻ ജോബി ജോർജ് എന്നിവർ അതിഥികളായി പങ്കെടുത്ത് ആശംസകൾ നേർന്നു സംസാരിക്കും                

ഈ മീറ്റിംഗിൽ  ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നു                                
സൂം ഐഡി – 829 1493 5443
പാസ്സ്‌ കോഡ് : 12345
   

കൂടുതൽ വിവരങ്ങൾക്ക്

സന്തോഷ് എബ്രഹാം (പ്രസിഡന്റ്) : 215 605 6914  

ഷാലു പുന്നൂസ് ജനറൽ (സെക്രട്ടറി): 203 482 9123  

ഫിലിപ്പോസ് ചെറിയാൻ (ട്രഷറർ):  215 605 7310

LEAVE A REPLY

Please enter your comment!
Please enter your name here