
ജോസഫ് കീഴങ്ങാട്ട്
ന്യൂയോർക്: യൂ എ ഇയിലെ റാസ് അൽഖൈമയിൽ വച്ച് 2023 നവംബർ 11 ശനിയാഴ്ച നടത്തപ്പെടുന്ന ഗ്ലോബൽ നേഴ്സസ് ലീഡേഴ്‌സ് കോൺഫ്രൻസിൽ അമേരിക്കയെ പ്രതിനിധീകരിച്ചു ശ്രീമതി മിനി ഒരപ്പാങ്കൽ പങ്കെടുക്കുന്ന്. യൂസിൽ നിന്ന് 7 നഴ്സസ്സ് ആഗോള സംഗമത്തിൽ പങ്കെടുക്കുന്നുണ്ട്. കത്തോലിക്ക സഭയുടെ നഴ്സസ്സ് മിനിസ്ട്രി സംഘടിപ്പിക്കുന്ന ആഗോള സംഗമത്തിൽ വിവിധ രാജ്യങ്ങളിലെ നഴ്സുമാർ പങ്കെടുക്കുന്നുണ്ട്. അമേരിക്കയിൽനിന്നുള്ള സംഘത്തിൽ മിനി ഒരപ്പാങ്കൽ തെരഞ്ഞെടുക്കപ്പെട്ടു. ന്യൂ യോർക്കിലെ റോക്‌ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിലെ യോങ്കേഴ്‌സ് മിഷനിൽ അംഗവും ഇടവകയുടെ നേഴ്സസ് മിനിസ്ട്രി കോ ഓർഡിനേറ്ററും ആണ് ശ്രീമതി മിനി.