ലൊസാഞ്ചൽസ്∙ കൗമാരത്തിന്റെ സൗന്ദര്യക്കൂട്ടുകളെല്ലാം തികഞ്ഞ പോപ്പ് താരത്തെപ്പോലെയാകാൻ ഒരു ലക്ഷം ഡോളർ പ്ലാസ്റ്റിക് സർജറിക്കായി വാരിയെറിഞ്ഞ ആ ആരാധകൻ ഇനിയില്ല. പോപ്പ് താരം ജസ്റ്റിൻ ബീബറുടെ കടുത്ത ആരാധകനും റിയാലിറ്റി താരവുമായ ടോബിയസ് സ്ട്രെബെലിനെ ലൊസാഞ്ചൽസിനു സമീപമുള്ള ഒരു സത്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

ബീബറുമായുള്ള രൂപസാദൃശ്യം മൂലം റിയാലിറ്റി താരമായും വാർത്തകളിലും നിറഞ്ഞുനിന്ന 35 വയസുകാരൻ സ്ട്രെബലിനെ കഴിഞ്ഞ 18 മുതൽ കാണാതായിരുന്നു. സ്വവർഗാനുരാഗിയായ ടോബിയസ് സ്ട്രെബെൽ പങ്കാളിയുമായി തെറ്റിപ്പിരിഞ്ഞതിനുശേഷമായിരുന്നു ദുരൂഹ തിരോധാനം.

ടോബി ഷെൽഡൻ എന്നായിരുന്നു റിയാലിറ്റി പരിപാടികളിൽ സ്ട്രെബലിന്റെ പേര്. വെള്ളിയാഴ്ച മൃതദേഹം കിട്ടിയ സത്രത്തിലെ മുറിയിൽനിന്ന് ലഹരിമരുന്നു കണ്ടെടുത്തെങ്കിലും മരണകാരണം ഇനിയും വ്യക്തമായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here