അന്തരിച്ച പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഫ്രാന്‍സിസ് തടത്തിലിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ഫൊക്കാനയുടേയും ഫ്രാന്‍സിസ് തടത്തിലിന്റെ സുഹൃത്തുക്കളുടേയും നേതൃത്വത്തില്‍ ധനസമാഹരണത്തിനായി ‘ഗോ ഫണ്ട് മീ’ പേജ് ആരംഭിച്ചു. ഫ്രാന്‍സിസ് തടത്തിലിന്റെ അപ്രതീക്ഷിത മരണത്തില്‍ തകര്‍ന്നുപോയ കുടുംബാംഗങ്ങളെ സഹായിക്കുന്നതിനും അദ്ദേഹത്തിന്റെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായാണ് പണം സമാഹരിക്കുന്നത്.

അദ്ദേഹത്തിന്റെ വേര്‍പാടില്‍ വേദനിക്കുന്ന പ്രീയപ്പെട്ട ഭാര്യ നെസ്സി, മക്കള്‍ ഐറിന്‍, ഐസക് എന്നിവര്‍ക്ക് ഇനിയും ജീവിതം തുടരുന്നതിന് അനുകമ്പയോടെ ഓരോരുത്തരും നല്‍കുന്ന സാമ്പത്തിക സഹായം തുണയാകും. വളരെ ചെറുപ്പത്തില്‍ തന്നെ പിതാവിന്റെ സ്‌നേഹവും സംരക്ഷണവും നഷ്ടമായ ഫ്രാന്‍സിസ് തടത്തിലിന്റെ കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതമാക്കുക എന്ന ആഗ്രഹത്തോടെയാണ് സുഹൃത്തുക്കളുടെ സഹകരണത്തോടെ ഫൊക്കാനയുടെ നേതൃത്വത്തില്‍ ഗോഫണ്ട് മീ പേജ് ഓപ്പണ്‍ ചെയ്തിരിക്കുന്നത്.

ന്യൂജേഴ്സിയിലെ ഈസ്റ്റ് ഹാനോവറിലാണ് ഫ്രാന്‍സിസ് തടത്തിലും ഭാര്യ നെസ്സിയും കുട്ടികളും താമസിച്ചിരുന്നത്. 2013ല്‍ ഫ്രാന്‍സിസിന് ലുക്കീമിയ സ്ഥിരീകരിക്കുകയും കുടുംബം മാനസികമായി തകുകയും ചെയ്തിരുന്നു. എന്നാല്‍ അതിനെയെല്ലാം മനോബലം കൊണ്ട് അതിജീവിച്ച് ഒരുപാട് പ്രതിബന്ധങ്ങളെ തരണം ചെയ്ത് ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ഫ്രാന്‍സിസ് ജീവിതത്തിലേക്ക് തിരികെ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ ഇപ്രതീക്ഷിത വിയോഗം ഈ കുടുംബത്തെ തകര്‍ത്തു കളഞ്ഞിരിക്കുകയാണ്.

കോഴിക്കോട് ദേവഗിരി കോളജിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനായിരുന്ന പരേതനായ ടി.കെ. മാണിയുടെയും എലിസബത്ത് കരിംതുരുത്തേലിന്റെയും(കല്ലറക്കല്‍) 11 മക്കളില്‍ പത്താമനാണ് ഫ്രാന്‍സിസ് തടത്തില്‍. ഭാര്യ: നെസി തോമസ് തടത്തില്‍ (അക്യൂട്ട് കെയര്‍ നേഴ്‌സ് പ്രാക്ടീഷണര്‍). മക്കള്‍: ഐറീന്‍ എലിസബത്ത് തടത്തില്‍, ഐസക്ക് ഇമ്മാനുവേല്‍ തടത്തില്‍.

സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള വെബ്‌സൈറ്റ് ലിങ്ക്: https://gofund.me/7badbdef

LEAVE A REPLY

Please enter your comment!
Please enter your name here