



പ്രവാസി വെൽഫെയർ പത്താം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സർവ്വീസ് കാർണ്ണിവല്‍ ഇന്ന് വക്റ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളില്‍ വച്ച് നടക്കും. ഉച്ചയ്ക്ക് 12.30 മുതല്‍ ആരംഭിക്കുന്ന പരിപാടി രാത്രി...
Read moreDetailsജീവിതത്തിൽ നാം അനുഭവിക്കുന്ന എല്ലാ നല്ല കാര്യങ്ങൾക്കും നമ്മെ സഹായിച്ചവർക്കും നന്ദി പറയാൻ വേണ്ടി വേർതിരിക്കപ്പെട്ട ഒരു ദിനം ആണല്ലോ താങ്ക്സ് ഗിവിങ്ങ് .ഫൊക്കാനയെ സംബന്ധിച്ചടത്തോളം ഒരു...
Read moreDetailsനന്ദിയും സ്നേഹവും പങ്കുവയ്ക്കുന്ന താങ്ക്സ്‌ഗിവിംഗ് ദിനാശംസകൾ! എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറഞ്ഞ് സന്തോഷത്തോടെ മുന്നോട്ടുപോകാം. 😊 ഏവർക്കും കേരള ടൈംസിന്റെ താങ്ക്സ്ഗിവിങ് ഡേ ആശംസകൾ
Read moreDetailsതിരുവനന്തപുരം: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ബിസിനസ് ഫോറം സംഘടിപ്പിക്കുന്ന താങ്ക്സ് ഗിവിങ് ആഘോഷവും ഗ്ലോബൽ ബിസിനസ് ഫോറം പേട്രൺ ഡോ. ബാബു സ്റ്റീഫൻ നിർമ്മിച്ച് നൽകുന്ന...
Read moreDetailsന്യൂഡല്‍ഹി: കേരളീയ വേഷത്തില്‍ പ്രശോഭിച്ച പ്രിയങ്ക ഗാന്ധി, ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് വയനാട് എംപിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ നെഹ്‌റു കുടുംബത്തിലെ മൂന്നാം അംഗമായി പ്രിയങ്ക പാര്‍ലമെന്റില്‍...
Read moreDetailsലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യനായ ഓൻ ടിന്നിസ്‌വുഡ് (112) അന്തരിച്ചു. ഇംഗ്ലണ്ടിലെ സൗത്ത്‌പോർട്ടിലെ കെയർ ഹോമിൽ തിങ്കളാഴ്ച ടിന്നിസ്‌വുഡ് അന്തരിച്ചു. "" അദ്ദേഹത്തിൻ്റെ കുടുംബം ഒരു...
Read moreDetailsയു കെ: 'മാധ്യമങ്ങൾ പിണറായി സർക്കാരിന്റെ ബിനാമികളോ?' എന്ന വിഷയത്തിൽ യു കെയിൽ ചർച്ച സംഘടിപ്പിക്കുന്നു. കോൺഗ്രസ് പാർട്ടിയെ ഇകഴ്ത്തിയും നേതാക്കന്മാരെ അപകീർത്തിപ്പെടുത്തി ക്കൊണ്ടും മുഖ്യധാര മാധ്യമങ്ങൾ...
Read moreDetailsബ്രോങ്ക്സ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി / യൂത്ത് കോൺഫറൻസ് കമ്മിറ്റിയിൽ നിന്നുള്ള ഒരു സംഘം നവംബർ 24-ന്...
Read moreDetailsസംഗീതവും സാംസ്കാരികവൈവിധ്യവുമെല്ലാം സമ്മേളിക്കുന്ന 'ജാസ് അറ്റ് ദി ഐലൻഡ്' ആദ്യ പതിപ്പിന് ഷാർജ ഒരുങ്ങുന്നു. അൽ നൂർ ഐലൻഡ്, ഫ്ലാഗ് ഐലൻഡ് എന്നിവ വേദികൾ. ഡിസംബർ 6,7 തീയതികളിലായി അൽ നൂർ ഐലൻഡിൽ നടക്കുന്ന പരിപാടിയിൽ നസ്രീൻ, ടാനിയ കസിസ്, മെസോടോണോ, അലക്സാന്ദ്ര ക്രിസ്റ്റിക് തുടങ്ങിയ പ്രശസ്ത കലാകാർ പങ്കെടുക്കും. ഷാർജ ഫ്ലാഗ് ഐലൻഡിൽ ഡിസംബർ 14ന് നടക്കുന്ന സംഗീതനിശയിൽ പ്രശസ്ത ബാൻഡ് ലെ ട്രയോ ജുബ്രാൻ വേദിയിലെത്തും ഷാർജ: തണുപ്പുകാലത്തോടൊപ്പം ജാസ്സിന്റെ ഹൃദ്യമായ താളത്തിൽ സജീവമാകാനൊരുങ്ങുകയാണ് ഷാർജ. 'ജാസ് അറ്റ് ദി ഐലൻഡ്' ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പ് ഷാർജ അൽ നൂർ ഐലൻഡ്, ഫ്ലാഗ് ഐലൻഡ് എന്നിവിടങ്ങളിൽ ഡിസംബർ 6,7, 14 എന്നീ തീയതികളിൽ അരങ്ങേറും. ലോകപ്രശസ്തരായ സംഗീതജ്ഞരുടെ പ്രകടനങ്ങളോടൊപ്പം സാംസ്കാരിക വൈവിധ്യങ്ങളുടെ സമ്മേളനവും ആശയവിനിമയവും കൂടി ലക്ഷ്യം വച്ചാണ് സംഗീതമേളയൊരുക്കുന്നത്. ഷാർജ നിക്ഷേപ വികസന അതോറിറ്റി (ഷുറൂഖ്)യാണ് പരിപാടിയുടെ സംഘാടകർ. പ്രകൃതിമനോഹര കാഴ്ചകളാലും കലാസൃഷ്ടികളാലും പ്രശസ്തമായ അൽ നൂർ ദ്വീപിൽ ഡിസംബർ 6,7 തീയതികളിലായാണ് പരിപാടി. ശലഭവീടും പച്ചപ്പിനിടയിലൂടെയുള്ള നടപ്പാതകളും ആകർഷകമായ വാസ്തുശൈലിയുമെല്ലാമുള്ള ദ്വീപ്, സംഗീതമേളയുടെ അകമ്പടിയിൽ കൂടുതൽ മനോഹരമാവും. ലോകമെമ്പാടുമുള്ള ജാസ് സഗീതപ്രേമികൾക്കിടയിൽ ഏറെ പ്രശസ്തയായ ഫ്രഞ്ച് അൾജീരിയൻ സംഗീതജ്ഞ നസ്രീൻ, വാദ്യോപകരണങ്ങളുടെ അകമ്പടിയില്ലാതെ ശബ്ദവിന്യാസം കൊണ്ടുമാത്രം കാണികളെ കയ്യിലെടുക്കുന്ന പ്രശസ്തരായ ഇറ്റാലിയൻ സംഘം മെസോടോണോ എന്നിവർ ഡിസംബർ 6 ന് വേദിയിലെത്തും. ഷാർജ പെർഫോമിങ് ആർട്സ് അക്കാദമിയിൽ നിന്നുള്ള ബാൻഡ് സംഘമായ സെൻസേഷന്റെ ജാസ് പ്രകടനവും അന്ന് അരങ്ങേറും. ഡിസംബർ ഏഴിനാണ് ലോകോത്തര പുരസ്കാരങ്ങൾ നേടിയിട്ടുള്ള പ്രശസ്ത ലെബനീസ് ഗായിക ടാനിയ കസിസിന്റെ പ്രകടനം. സംഗീതവും ജാസും ഒത്തുചേരുന്ന അവരുടെ പ്രകടനത്തോടൊപ്പം, സെർബിയൻ ഗായികയും പിയാനിസ്റ്റുമായ അലക്സാന്ദ്ര ക്രിസ്റ്റികും അന്നേ ദിവസം വേദിയിലെത്തും. ഈജിപ്ഷ്യൻ കമ്പോസർ റാമി അത്തല്ലയുടെ നേതൃത്വത്തിലുള്ള പിയാനോ ശില്പശാലയും ഡിസംബർ 7ന് അൽ നൂർ ദ്വീപിൽ നടക്കും. പ്രശസ്ത സംഗീത ട്രൂപ്പായ ലെ ട്രയോ ജുബ്രാന്റെ നേതൃത്വത്തിൽ ഡിസംബർ 14ന് അരങ്ങേറുന്ന സംഗീത നിശയ്ക്ക് ഷാർജ ഫ്ലാഗ് ഐലൻഡാണ് വേദിയാവുന്നത്. സാമിർ, വിസാം, അദ്നാൻ ജുബ്രാൻ എന്നീ മൂന്ന് പലസ്തീനിയിൻ സഹോദരർ സംസ്കാരവും പ്രതിരോധത്തിന്റെ സംഗീതവുമെല്ലാം ഉൾച്ചേർത്ത് ഒരുക്കുന്ന സംഗീതാനുഭവം ലോകശ്രദ്ധ നേടിയിട്ടുണ്ട്. പരമ്പരാഗത അറബ് സംഗീതവും ഊദ് ഉപകരണവും എല്ലാം സമ്മേളിപ്പിക്കുന്ന ഇവരുടെ സംഗീതം പലസ്തീനിയൻ സംസ്കാരത്തിന്റെയും പ്രതിരോധത്തിന്റെയും ശക്തമായ പ്രതിനിധാനമായും കണക്കാക്കപ്പെടുന്നു. -സാംസ്കാരിക വിനോദസഞ്ചാരത്തിലൂടെയും ലോകോത്തര കലാപരിപാടികളിലൂടെയും ഷാർജയെ കൂടുതൽ മുന്നോട്ട് നയിക്കാനുള്ള ഷുറൂഖിന്റെ ശ്രമങ്ങളുടെ തുടർച്ചയാണ് ജാസ് അറ്റ് ദി ഐലൻഡ്. പ്രകൃതിചാരുതയും പാരമ്പര്യവും ആധുനിക സൗകര്യങ്ങളുമെല്ലാം സമ്മേളിക്കുന്ന, മൂല്യങ്ങളിൽ അധിഷ്ടിതമായ ഷാർജയുടെ വേറിട്ട കാഴ്ചകൾ ലോകത്തിന് പരിചയപ്പെടുത്താൻ ഇത്തരം പരിപാടികളിലൂടെ സാധിക്കും. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള പ്രശസ്തകലാകാരെത്തുന്ന ഈ ഫെസ്റ്റിവൽ തീർച്ചയായും കാണികൾക്ക് വേറിട്ട അനുഭവം തന്നെയായിരിക്കും. പാരമ്പര്യത്തെയും ആധുനികതയെയും കണ്ണിചേർക്കുന്ന, ഷാർജയുടെ സാംസ്കാരിക വൈവിധ്യം ആഘോഷിക്കുന്ന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുകയാണ്- ഷാർജ നിക്ഷേപ വികസന അതോറിറ്റി (ഷുറൂഖ്) ഇവന്റ്സ് വിഭാഗം മേധാവി ഖുലൂദ് സാലിം അൽ ജുനൈബി പറഞ്ഞു. ഡിസംബർ 6, 7 തീയതികളിൽ അൽ നൂർ ദ്വീപിൽ നടക്കുന്ന പരിപാടിയുടെ ടിക്കറ്റുകൾ ഇപ്പോൾ ലഭ്യമാണ്. 100 ദിർഹംസാണ് ഒരു ദിവസത്തെ നിരക്ക്, ഇതിൽ ദ്വീപ് കാഴ്ചകൾ ആസ്വദിക്കുന്നതോടൊപ്പം സംഗീതനിശയുടെ ഭാഗമാവുകയും ചെയ്യാം. ഡിന്നറും ദ്വീപ് പ്രവേശനവുമടങ്ങുന്ന ഡേ പാസിന് 250 ദിർഹംസാണ് നിരക്ക്. രണ്ടു ദിവസത്തേക്കുള്ള പ്രവേശനവും ഭക്ഷണവുമടങ്ങുന്ന പാസിന് 450 ദിർഹംസാണ് നിരക്ക്. ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ https://sharjah.platinumlist.net/event-tickets/95856/jazz-at-the-island. എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 065067000 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം. ഫ്ലാഗ് ഐലൻഡിൽ ഡിസംബർ 14ന് നടക്കുന്ന ലെ ട്രയോ ജുബ്രാൻ സംഗീത നിശയുടെ ടിക്കറ്റുകൾ വരും ദിവസങ്ങളിൽ പ്ലാറ്റിനം ലിസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാക്കും.
Read moreDetailsതിരുവനന്തപുരം: നവീൻ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയിൽ നൽകിയ അപേക്ഷ സർക്കാരും സി.പി.എമ്മും വേട്ടക്കാരുടെ പക്ഷത്താണെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. സത്യസന്ധമായ അന്വേഷണം നടത്തുകയാണെങ്കിൽ...
Read moreDetails
Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.
© 2026 Kerala Times.
© 2026 Kerala Times.