അഹമ്മദബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദം നേടിയത് 62.3 ശതമാനം മാര്‍ക്കോടെ. ഗുജറാത്ത് സര്‍വകലാശാല വൈസ് ചാന്‍സലര്‍ എം.എന്‍ പട്ടേലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മോദിയുടെ വിദ്യാഭ്യാസ യോഗ്യതകള്‍ വിവരാവകാശ നിയമപ്രകാരം പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

മോദിക്ക് ബിരുദം പോലുമില്ല എന്നായിരുന്നു ആക്ഷേപങ്ങള്‍.

2014 ദേശീയ തിരഞ്ഞെടുപ്പില്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബി.എയും ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദാന്തര ബിരുദവും പാസായതായിട്ടാണ് മോദി സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്.  

വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷയ്ക്ക് മറുപടിയായി തങ്ങളുടെ പക്കല്‍ വിശദാംശങ്ങളൊന്നുമില്ല എന്ന മറുപടിയാണ് ഡല്‍ഹി സര്‍വകലാശാല നല്‍കിയത്.

1978 ല്‍ നരേന്ദ്ര മോദി എന്ന് പേരുള്ള എത്ര പേര്‍ കറസ്‌പോണ്ടന്‍സായി ബി.എ പാസായി എന്ന ചോദ്യത്തിന് ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി സര്‍വകലാശാല മറുപടി നല്‍കിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here