ബംഗളൂരു: ദക്ഷിണേന്ത്യയിലെ ആദ്യ ഭൂഗർഭ മെട്രോ റെയിൽ സർവീസ് ബംഗളൂരുവിൽ പ്രവർത്തനം ആരംഭിച്ചു. കേന്ദ്ര ഗ്രാമ വികസനവകുപ്പ് മന്ത്രി വെങ്കയ്യ നായിഡുവും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ചേർന്ന് വെള്ളിയാഴ്‌ച സർവീസ് ഉദ്ഘാടനം ചെയ്‌തു. ‘നമ്മ മെട്രോ’യുടെ ഭാഗമായാണ് ആദ്യ ഘട്ട ഭൂഗർഭ റെയിൽ സർവീസ് ആരംഭിച്ചത്. കബ്ബൻ പാർക്ക് മുതൽ മജസ്റ്റിക് വരെ 33 മിനിറ്റിനുള്ളിൽ 18.1 കിലോമീറ്റർ ദൂരമാണ് ട്രെയിൻ പിന്നിട്ടത്.

ഈ റൂട്ടിലെ 17ൽ അഞ്ച് സ്റ്റേഷനുകളും ഭൂമിക്കടിയിലാണ്. മൂന്ന് കോച്ചുകളുള്ള ട്രെയിനിന് പരമാവധി 1000 യാത്രക്കാരെ ഉൾക്കൊള്ളാനാകും. രണ്ടാം ഘട്ട നിർമ്മാണത്തിനായി 26,405 കോടി രൂപ ചെലവ് വരുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. 2020ഓടെ രണ്ടാം ഘട്ടവും ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നാം ഘട്ടത്തിന്റെ സർവേ നടന്നുകൊണ്ടിരിക്കുകയാണെന്നും കര്‍ണാടക മുഖ്യമന്ത്രി ഭൂഗർഭ മെട്രോ ഉദ്ഘാടനം ചെയ്യവെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here