Saturday, May 4, 2024
spot_img
Home ന്യൂസ്‌ ഇന്ത്യ നിത അംബാനിക്ക് വൈ കാറ്റഗറി സുരക്ഷ

നിത അംബാനിക്ക് വൈ കാറ്റഗറി സുരക്ഷ

83
0

മുംബൈ: റിലയന്‍സ് ഇന്റസ് ട്രീസ് സി.എം.ഡി മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ തീരുമാനം. പെയ്ഡ് വ്യവസ്ഥയിലാണ് കേന്ദ്രസേന നിത അംബാനിയുടെ സുരക്ഷ ഏറ്റെടുക്കുക. മുകേഷ് അംബാനിയുടെ ഇസഡ് കാറ്റഗറി സുരക്ഷക്കുപുറമെയാണ് ഭാര്യക്കും സുരക്ഷ ഏര്പ്പെടുത്താനുള്ള തീരുമാനം.

റിലയന്‍സ് ഇന്ത്യ ലിമിറ്റഡിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിലെ സ്ത്രീസാന്നിധ്യമായ നിത അംബാനിയുടെ സുരക്ഷക്ക് ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് വൈ കാറ്റഗറി സുരക്ഷക്ക് അനുമതി. അതേസമയം ഇതിനുള്ള മുഴുവന് ചെലവും നിത തന്നെ വഹിക്കണം. ഇസഡ് കാറ്റഗറി സുരക്ഷയുടെ മുകേഷ് അംബാനിക്കുചുറ്റും നാല്‍പത് സി.ആര്‍.പി. എഫ് കമാന്‍ഡോകളാണ് കാവലെങ്കില്‍  വൈ കാറ്റഗറിയനുസരിച്ച് 20 കമാന്റോകളാണ് നിത അംബാനിക്ക് സുരക്ഷ ഒരുക്കുക.

നാലായിരം കോടി രൂപ ചെലവിട്ട 27 നിലകളുള്ള ‘ആന്റിലിയ’യിലെ വീട്ടുകാരി എന്ന ‘ലേബലിങ്ങി’നു മുകളില്‍ നിന്ന് നിരവധി ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തതോടെയാണ് നിത അംബാനിക്ക് ഭീഷണി ഉയര്‍ന്നത്. ധീരുഭായ് അംബാനി ഇന്റര്‍നാഷനല്‍ സ്‌കൂള്‍ സ്ഥാപക ചെയര്‍പഴ്സണും, ഐഎംജി റിലയന്‍സ് അധ്യക്ഷയും ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സ് ഉടമയും, ഫുട്ബോളിന്റെ പുതിയ മുഖമായ സൂപ്പര്‍ ലീഗിന്റെ അമരക്കാരിയുമാണ് നിത അംബാനി. നിരവധി എന്‍.ജി.ഒകളിലും നിത പ്രവര്‍ത്തിക്കുന്നുണ്ട്. ഫോബ്സ് മാസിക ഏഷ്യയിലെ ഏറ്റവും കരുത്തുള്ള ബിസിനസ് വനിതയായി നിത അംബാനിയെ തിരഞ്ഞെടുത്തിരുന്നു. 

കോടീശ്വരന്മാരായ വ്യവസായികളുടെ ഭാര്യമാര്‍ വീട്ടില്‍ ഒതുങ്ങിക്കൂടുമ്പോള്‍ ആരോഗ്യ, വിദ്യാഭ്യാസ, കായിക രംഗങ്ങളിലും റിലയന്‍സ് ഇന്‍ഡസ്ട്രീസിലും നിതയ്ക്കു തന്റേതായ കയ്യൊപ്പു പതിപ്പിക്കാനായി. റിലയന്‍സ് യൂണിവേഴ്സിറ്റി ഉള്‍പ്പെടെ നിത അംബാനിയുടെ മേല്‍നോട്ടത്തില്‍ പുരോഗമിക്കുന്ന പദ്ധതികളും ഒട്ടേറെ. മുകേഷ് അംബാനിക്ക് നല്‍ക്കുന്ന സുരക്ഷയുടെ ഭാഗമായി വീട്ടില്‍ ഇപ്പോള്‍ തന്നെ സി.ആര്‍.പി.എഫ് സുരക്ഷാകവചമുണ്ട്. വൈ കാറ്റഗറി സുരക്ഷ ലഭിക്കുന്നതോടെ ഇന്ത്യയില്‍ എവിടെ സഞ്ചരിക്കുമ്പോള്‍ കേന്ദ്ര സൈനികര്‍ നിതക്ക് കാവലുണ്ടാകും.

 

LEAVE A REPLY

Please enter your comment!
Please enter your name here