ബാങ്കിന്റെ സുരക്ഷാ സംവിധാനങ്ങളെ പ്രശംസിച്ചുകൊണ്ടുള്ള കള്ളന്റെ കുറിപ്പ് വൈറല്‍. തെലങ്കാനയിലെ ഗ്രാമീണ ബാങ്കില്‍ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. രാത്രി ബാങ്കിലെത്തിയ കള്ളന്‍ മോഷണ ശ്രമം നടത്തിയെങ്കിലും മികച്ച സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ അകത്ത് പ്രവേശിക്കാന്‍ കഴിയാതെ പോകുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് രസകരമായ കുറിപ്പെഴുതി വെച്ച് കള്ളന്‍ മടങ്ങിയത്.

‘നല്ല ബാങ്ക്. ഒരു രൂപ പോലും കിട്ടിയില്ലയെന്നും തന്നെ പിടിക്കരുതെന്നുമാണ്’ ഇയാള്‍ എഴുതി വെച്ചത്. വെള്ളിയാഴ്ച രാവിലെ ജോലിക്കെത്തിയ ജീവനക്കാരാണ് ഈ കുറിപ്പ് കണ്ടത്. സി സി ടി വി ദൃശ്യങ്ങളില്‍ ഇയാളുടെ നീക്കങ്ങള്‍ ദൃശ്യമാണെങ്കിലും മുഖം മറച്ചിരുന്നതിനാല്‍ ആളെ കണ്ടെത്താനായിട്ടില്ല. അതേസമയം ഇയാള്‍ പ്രൊഫഷണല്‍ മോഷ്ട്ടാവ് ആയിരിക്കില്ലെന്നും നാട്ടുകാരന്‍ തന്നെയാവാനാണ് സാധ്യതയെന്നും പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here