ജമ്മുകശ്മീരിലെ ദോഡയില്‍ ബസ് മലയിടുക്കിലേക്ക് വീണ് 36 പേര്‍ മരിച്ചു. 19 പേര്‍ക്ക് ഗുരുതര പരുക്ക്. 25 മൃതദേഹങ്ങള്‍ കണ്ടെത്തി. പരുക്കേറ്റവരുടെ നില അതീവ ഗുരുതരമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് അറിയിച്ചു. കിഷ്ത്വാറില്‍ നിന്നും ജമ്മുവിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ കിഷ്വാറിലെയും ദോഡയിലെയും സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ ജമ്മുശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അനുശോചനം രേഖപ്പെടുത്തി.

ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ പ്രധാനമന്ത്രി സഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപ വീതവും ധനസഹായം അനുവദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here