ബിക്കാനേർ: ഒരു പപ്പടം പുറത്തിറക്കി വീ‌ഡിയോ പോസ്‌റ്റ് ചെയ്‌താൽ ഇത്ര കുഴപ്പമാകുമെന്ന് കേന്ദ്രമന്ത്രി അർജുൻ രാം മേഘ്‌വാൾ ചിന്തിച്ചിട്ടുണ്ടാകില്ല. രാജസ്ഥാനിലെ ബിക്കാനീറിലെ എംപിയും കേന്ദ്ര പാർലമെന്ററി കാര്യ, ജലവിഭവ സഹമന്ത്രിയാണ് മേഘ്‌വാൾ. രാജസ്ഥാനിലെ തന്നെ ഒരു കമ്പനിയുടെ ‘ഭാഭി ജി’ എന്ന് പേരിട്ടിരിക്കുന്ന പപ്പടം സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തിറക്കിയാണ് മന്ത്രി പുലിവാല് പിടിച്ചത്. ആത്മനിർഭർ പദ്ധതി പ്രകാരം നിർമ്മിക്കുന്ന പപ്പടം ആന്റിബോഡികളുണ്ടാക്കും അങ്ങനെ കൊവിഡിൽ നിന്ന് രക്ഷ നേടാം എന്നാണ് മന്ത്രി വീഡിയോയിൽ പറയുന്നത്.

Is it possible either take suo moto action against
@DelhiPoliceor
@PoliceRajasthan
@arjunrammeghwal
ji for spreading fake and unscientific information during pandemic.
pic.twitter.com/wjAeAVEcP6
— Hitendra Pithadiya ???????? (@HitenPithadiya)
July 24, 2020

വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ എത്തിയതോടെ അസംബന്ധമായ കാര്യങ്ങൾ പറഞ്ഞ് മന്ത്രി സമൂഹത്തിനെ തെറ്റായ വഴിക്ക് തിരിക്കുകയാണെന്ന് വിമർശിച്ചുകൊണ്ടുള‌ള പോസ്‌റ്റുകളും വന്നിട്ടുണ്ട്. അതേസമയം പപ്പടം പുറത്തിറക്കിയ കമ്പനി പപ്പടത്തിൽ ചിറ്റമൃത് ഉൾപ്പടെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്ന വിവിധ ഭക്ഷ്യ വസ്‌തുക്കളുണ്ടെന്ന് അവകാശപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here