സർക്കാർ മെഡിക്കൽ കോളേജുകളിലെ കാൻസർ ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്ന് മുഖ്യമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം. ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി 126 കോടിയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. കേരള കാൻ ജനകീയ ദൗത്യത്തിലൂടെ മനോരമ ന്യൂസാണ് കാൻസർ ചികിത്സാ രംഗത്തെ അപര്യാപ്തതകൾ പുറത്തു കൊണ്ടുവന്നത്.

കേരള കാൻ പരമ്പരയുടെ ഭാഗമായുള്ള അന്വേഷത്തിനിടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിനു മുമ്പിൽ ഈ സങ്കടം ഞങ്ങൾ കേട്ടത് .മ ൂന്നു മാസമായി റേഡിയേഷൻ ഉപകരണം പണിമുടക്കിയിട്ടെന്ന വാർത്തയ്ക്കൊപ്പം ആധുനിക ഉപകരണത്തിന്റെ ആവശ്യകതയും കേരള കാൻ മുന്നോട്ടു വച്ചു.തൃശൂർ മെഡിക്കൽ കോളേജിലെ സമാന സാഹചര്യവും മനോരമ ന്യൂസ് പരമ്പര തുറന്നു കാട്ടി.തിരുവനന്തപുരം, കോട്ടയം, തൃശൂർ മെഡിക്കൽ കോളജുകൾക്ക് ആധുനിക റേഡിയേഷൻ ഉപകരണമായ ലീനിയർ ആക്സിലറേറ്റർ വാങ്ങാൻ ഏഴു കോടി ഇരപത്തിയഞ്ചുലക്ഷം രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.

കൂടാതെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആധുനിക രോഗ നിർണ്ണയ ഉപകരണമായ പെറ്റ് സ്കാനർ സ്ഥാപിക്കുന്നതിന് 10 കോടിയും അനുവദിച്ചു.റീജിനൽ കാൻസർ സെന്ററിന്റെ വികസ നത്തിനായി 59.35 കോടി യും നീക്കി വച്ചു.കൊച്ചി കാൻസർ സെന്ററിന് 20 കോടിയും മലബാർ കാൻസർ സെന്ററിന് 29 കോടിയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here