പൊള്ളുന്ന ചൂടിനിടയിലും സംസ്ഥാനത്ത് ചിലയിടങ്ങളിൽ വേനൽമഴ ലഭിച്ചു തുടങ്ങി. എങ്കിലും താപനില എല്ലാജില്ലകളിലും 35ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. വേനൽമഴ ശക്തമാകാൻ ഏപ്രിൽ ആദ്യ ആഴ്ചയെങ്കിലുമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.

കേരളത്തിലെ 14 ജില്ലകളിലും പകല്‍‍താപനില 36 ഡിഗ്രിക്ക് മുകളിലാണ്. പകൽ 10 മുതൽ 3 വരെയുള്ള സമയത്ത് പൊള്ളൂന്ന ചൂടാണ് രേഖപ്പെടുത്തിയത്. പാലക്കാട് താപനില 40 ഉും കണ്ണൂരിൽ 39.1 ഉും ആയി ഉയർന്നുകഴിഞ്ഞു. രാത്രി താപനിലയിലും സാധാരണയെക്കാൾ 3 ഡിഗ്രിവരെ ചൂട് അധികമാണ്. വേനലിൽ പൊള്ളുമ്പോഴും ആശ്വാസമായി ഒറ്റപ്പെട്ട വേനൽമഴ ലഭിച്ചു തുടങ്ങി. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് വേനൽമഴ കിട്ടിയത്.

ഏപ്രിൽ ആദ്യആഴ്ചയെങ്കിലും ആയാലെ വേനൽമഴ വ്യാപകമായി ലഭിക്കുകയുള്ളൂ. അത് വരെ കനത്തചൂട് തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. എൽനിനോയും ആഗോളതാപനവും കാരമമായി ചൂണ്ടിക്കാണിക്കാമെങ്കിലും വ്യാപകമായി തണൽമരങ്ങൾ വെട്ടുന്നതും തുറസ്സായ സ്ഥലങ്ങളും തണ്ണീർ തടങ്ങളും നികത്തപ്പെടുന്നതും പ്രാദേശികമായി ചൂട് കൂടുന്നതിന് ഇടയാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here