നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ അതിഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്നുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം നവ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും ശ്രീനി ഫാംസിന്റെ എംഡിയും കോഫൗണ്ടറുമായ സ്റ്റാജന്‍ വിജെ. ഒരാഴ്ച മുമ്പ് ബൈപാസ് കഴിഞ്ഞു വിശ്രമത്തിലാണ് എന്നല്ലാതെ യാതൊരു ആശങ്കയും ഇപ്പോള്‍ ഇല്ലെന്നും മറ്റു തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അവഗണിക്കണമെന്നും സ്റ്റാജന്‍ പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സ്റ്റാജജന്‍ പ്രതികരിച്ചത്.

സ്റ്റാജന്‍ വിജെയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:

ശ്രീനി ചേട്ടന്‍ ബൈപാസ് സര്‍ജറി കഴിഞ്ഞു ഗുരുതരാവസ്ഥയില്‍ എന്ന വാര്‍ത്തകള്‍ കണ്ടു പലരും വിളിച്ചിരുന്നു. ഒരാഴ്ച മുമ്പ് ബൈപാസ് കഴിഞ്ഞു വിശ്രമത്തിലാണ് എന്നല്ലാതെ യാതൊരു ആശങ്കയും ഇപ്പോള്‍ ഇല്ല. അദ്ദേഹത്തിന്റെ കുടുംബത്തോടും അടുത്ത സുഹൃത്തുക്കളോടും ചികിത്സയ്ക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞതാണ് ഇക്കാര്യം. മറ്റുതരത്തിലുള്ള വാര്‍ത്തകള്‍ അവഗണിക്കുമല്ലോ. കുറച്ചു നാളത്തെ വിശ്രമം കഴിഞ്ഞു അദ്ദേഹം നമുക്കിടയില്‍ ഒരു നിറ ചിരിയോടെ സജീവമായി ഉണ്ടായിരിക്കും. ഉറപ്പ്.

 

LEAVE A REPLY

Please enter your comment!
Please enter your name here