നടന്‍ ശ്രീനിവാസനെ നെഞ്ചുവെദനയെത്തുടര്‍ന്ന് അങ്കമാലി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ കഴിയുന്ന ശ്രീനിവാസന്റെ ആരോഗ്യ നിലയില്‍ ഇപ്പോള്‍ ആശങ്കപ്പെടാനില്ലെന്നും അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

മാര്‍ച്ച് 30ന് നെഞ്ചു വേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീനിവാസന് 31 വ്യാഴാഴ്ച ബൈപ്പാസ് സര്‍ജറ നടത്തിയിരുന്നു. ആന്‍ജിയോഗ്രാം ടെസ്റ്റില്‍ ധമനികളിലെ രക്തമൊഴുക്കിന് തടസ്സം നേരിടുന്നുണ്ടെന്ന് കണ്ടതിനെത്തുടര്‍ന്നാണ് സര്‍ജറി നടത്തിയത്. നാലാം തീയതി തിങ്കളാഴ്ച അദ്ദേഹത്തിന്റെ 66ാം ജന്മദിനമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here