കൊച്ചി > കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തിലെത്തുമെന്ന് മാതൃഭൂമി ആക്സിസ് മൈ ഇന്ത്യ അഭിപ്രായസര്‍വേ ഫലം.
കേരളത്തില്‍ 68–74 സീറ്റുകള്‍ വരെ ഇടതുപക്ഷം നേടുമെന്നാണ് സര്‍വേ ഫലം. യുഡിഎഫ് 66–72 വരെ സീറ്റുകള്‍ നേടുമെന്നുംസര്‍വേ ഫലം പറയുന്നുണ്ട്. രണ്ട് സീറ്റില്‍ എന്‍ഡിഎ വിജയിക്കുമെന്നും  പറയുന്നു.തെരഞ്ഞെടുപ്പില്‍ അഴിമതി പ്രധാന ചര്‍ച്ചാ വിഷയമാകുമെന്നും  കണ്ടെത്തിയിട്ടുണ്ട്. 

മദ്യനിരോധനവും, വികസനമെന്ന പ്രചാരണവും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നാണ് സര്‍വെ വിലയിരുത്തുന്നത്. യുവ വോട്ടര്‍മാരും സ്ത്രീകളും എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്നാണ് സര്‍വെ ഫലം. 45 ശതമാനം വോട്ടുകള്‍ എല്‍ഡിഎഫ് നേടമെന്നാണ് സര്‍വെ. യുഡിഎഫ് 42 ശതമാനവും നേടും. മുഖ്യമന്ത്രിയായി കേരളത്തിലെ 35 ശതമാനം ജനങ്ങള്‍ ആഗ്രഹിക്കുന്നത് വിഎസ് അച്യുതാനന്ദനയാണെന്നാണ് സര്‍വെ സൂചിപ്പിക്കുന്നത്. 34 ശതമാനം ജനങ്ങള്‍  ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്ത് എത്തുമെന്നും പ്രതീക്ഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here