കോഴിക്കോട്: ഇസ്രയേലിലേക്ക് പോയ കര്‍ഷസംഘത്തിത്തില്‍ നിന്നും കാണാതായ കര്‍ഷകന്‍ ബിജു കുര്യന്‍ നാട്ടില്‍ തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ കരിപ്പൂരില്‍ വിമാനമിറങ്ങി. തിരികെ മടങ്ങയത് സ്വമേധയാ ആണെന്നാണ് ആദ്യ പ്രതികരണം ബിജു കുര്യന്‍ പറഞ്ഞു. സഹോദരന്‍ ടിക്കറ്റ് എടുത്ത് അയച്ചുതരികയായിരു​ന്നെന്നും ബത്ലഹേം കാണാന്‍ പോയതാണെന്നും പറഞ്ഞു.

സര്‍ക്കാരിനോടും സംഘാംഗങ്ങളോടും നിര്‍വ്യാജം മാപ്പു ചോദിക്കുന്നെന്നും പുണ്യസ്ഥലം സന്ദര്‍ശിക്കുകയായിരുന്നു ലക്ഷ്യ​മെന്നും പറഞ്ഞു. തന്നെ ഒരു ഏജന്‍സിയും അന്വേഷിച്ചു വന്നില്ലെന്നും സ്വമേധയാ തിരികെ പോരുകയായിരുന്നു എന്നും പറഞ്ഞു. കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ഇസ്രയേല്‍ സന്ദര്‍ശിക്കാന്‍ പോയ കര്‍ഷകസംഘത്തില്‍നിന്നു മുങ്ങിയ ഇരട്ടി സ്വദേശി ബിജു കുര്യനെ കണ്ടെത്തിയ വിവരം ഇസ്രേലി അന്വേഷണ ഏജന്‍സി ഇന്റര്‍പോളിനെയും ഇന്ത്യന്‍ എംബസിയേയും ക​ഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

 

ഇന്ത്യന്‍ സമയം നാലുമാണിക്കുള്ള വിമാനത്തില്‍ ടെല്‍അവീവില്‍ നിന്ന് തിരിച്ച ബിജു പുലര്‍ച്ചെ 4നാണ് കോഴിക്കോടെത്തിയത്. ഇസ്രയേലില്‍ മുങ്ങിയ ബുജുവിന് നാട്ടിലേക്ക് തിരിക്കേണ്ടതായി വന്നത് നയതന്ത്രതലത്തില്‍ സര്‍ക്കാര്‍ സമ്മര്‍ദം ശക്തമാക്കിയതോടെയാണ്. ബിജുവിന് സഹായിക്കുന്നത് ഗുണകരമായിരിക്കില്ലെന്ന് മലയാളികള്‍ക്ക് അവിടുത്തെ ഇന്ത്യന്‍ എംബസി നല്‍കിയ സന്ദേശവും ബിജുവിന് തിരിച്ചടിയായി.

കൃഷി മന്ത്രി പി പ്രസാദിനെ ബിജുവിനെ കണ്ടെത്തിയ കാര്യം ബിജുവിന്റെ സഹോദരന്‍ ബെന്നിയാണ് വിളിച്ച് പറഞ്ഞത്. വീസ കാലാവധിയുള്ളതിനാല്‍ ബിജുവിനെതിരെ ഇസ്രയേലില്‍ നിയമനടപടിയുണ്ടായില്ല. സംസ്ഥാനത്തും നിയമനടപടി ഉണ്ടാകരുതെന്ന് സഹോദരന്‍ കൃഷിമന്ത്രിയോട് അപേക്ഷിച്ചിട്ടുണ്ട്. അതേസമയം എന്തിനാണ് അപ്രത്യക്ഷനായതെന്ന വിശദീകരണം ബിജു സര്‍ക്കാരിന് നല്‍കേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here