തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മേയ് ആറിന് കേരളത്തിൽ എത്തും. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനാണ് ഇക്കാര്യം അറിയിച്ചത്. ആറ് മുതൽ 11 വരെ പ്രധാനമന്ത്രി കേരളത്തിലുണ്ടാകും. കേരളത്തിൽ അ‍ഞ്ച് റാലികളിൽ മോദി പങ്കെടുക്കുമെന്നും കുമ്മനം പറഞ്ഞു.

മെയ് ആറ്, എട്ട് തീയതികളിൽ കേരളത്തിലെത്തണമെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ചിരുന്നു. തിരുവനന്തപുരം, പത്തനംതിട്ട, കാസർകോട്, പാലക്കാട് ജില്ലകളിലായി അഞ്ച് പൊതുയോഗങ്ങളിൽ പ്രധാനമന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രിക്ക് പിന്നാലെ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ, കേന്ദ്ര മന്ത്രിമാരായ സുഷമ സ്വരാജ്, സ്‌മൃതി ഇറാനി എന്നിവരും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here