കൊച്ചി: ഹിന്ദുസ്ഥാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് 2023 ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 2 വരെ മുംബൈയിലെ ബികെസി ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ‘ഏഷ്യാടെക്‌സ് 2023’ ടെക്സ്‌റ്റൈല്‍ ട്രേഡ് ഫെയര്‍ സംഘടിപ്പിക്കും. ടെക്‌സ്‌റ്റൈല്‍ രംഗത്തെ പ്രമുഖ ബി2ബി പ്രദര്‍ശനമായ ഏഷ്യാടെക്സ്സിന്റെ അഞ്ചാം പതിപ്പാണ് ഈ വര്‍ഷം നടക്കുന്നത്.

ചേംബര്‍ 125 വര്‍ഷം പൂര്‍ത്തിയാക്കിയതു പ്രമാണിച്ച് മേളയില്‍ 125 സ്റ്റാളുകളുണ്ടാകുമെന്ന് ഹിന്ദുസ്ഥാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് (എച്ച്‌സിസി) പ്രസിഡന്റ് ശിഖര്‍ചന്ദ് ജെയിന്‍ പറഞ്ഞു. മുംബൈ, ഭിവണ്ടി, സൂറത്ത്, ഇചല്‍കരഞ്ചി, ഭില്‍വാര, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള എല്ലാ പ്രമുഖ ടെക്സ്റ്റൈല്‍ ഹബ്ബുകളില്‍ നിന്നുമുള്ള സ്ഥാപനങ്ങള്‍ അവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കും.

പ്രധാനമായും നിര്‍മ്മാതാക്കളില്‍ നിന്നും കയറ്റുമതിക്കാരില്‍ നിന്നുമുള്ള നൂലുകള്‍, തുണിത്തരങ്ങള്‍, മേക്കപ്പ്, ടെക്നിക്കല്‍ ടെക്സ്‌റ്റൈലുകള്‍, യൂണിഫോം തുണിത്തരങ്ങള്‍, വീട്ടുപകരണങ്ങള്‍, ഫര്‍ണിഷിംഗ് തുണിത്തരങ്ങള്‍, നിറ്റുകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയാണ് പ്രദര്‍ശനത്തിനുണ്ടാവുക. 3 ദിവസത്തെ മേളയില്‍ 15,000-ത്തിലധികം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നതെന്നും ശിഖര്‍ചന്ദ് ജെയിന്‍ പറഞ്ഞു. ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ 60,000 ചതുരശ്ര അടിയിലാണ് മേള നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here