ശബരിമലയിലേക്ക് വരുന്ന തീർഥാടകർ പുഷ്പങ്ങളും ഇലകളും വച്ച് അലങ്കരിച്ച വാഹനങ്ങൾ ഉപയോഗിക്കരുതെന്ന് കേരള ഹൈക്കോടതി. പുഷ്‌പങ്ങളും ഇലകളും വച്ച് വരുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ കോടതി നിർദേശം നൽകി. വാഹനങ്ങളിൽ ഇപ്രകാരം അലങ്കാരം നടത്തുന്നത് മോട്ടർ വാഹന ചട്ടങ്ങൾക്ക് എതിരെന്ന് ഹൈക്കോടതി അറിയിച്ചു.

അതേസമയം ഈ മണ്ഡലകാലത്തേക്കുള്ള ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. മൂവാറ്റുപുഴ ഏനാനെല്ലൂര്‍ പുത്തില്ലത്ത് മനയിലെ പി എന്‍ മഹേഷ് നിയുക്ത ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു. തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തിലെ ശാന്തിയാണ് പി എന്‍ മഹേഷ്. പൂങ്ങാട്ടുമനയിലെ മുരളി പി ജി ആണ് നിയുക്ത മാളികപ്പുറം മേല്‍ശാന്തി.

LEAVE A REPLY

Please enter your comment!
Please enter your name here