മലപ്പുറം മൊറയൂർ VHM ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥികളുടെ ഉച്ചക്കഞ്ഞിക്കുള്ള അരി കടത്തിയതായി പരാതി. രാത്രിയിൽ ഉച്ചക്കഞ്ഞിക്കായി സർക്കാർ നൽകിയ അരി കടത്തി കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ഉൾപെടുത്തിയാണ് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകിയിരിക്കുന്നത്.

സ്വകാര്യ വാഹനത്തിലാണ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് അരിച്ചാക്കുകൾ കടത്തിയത്. അരിക്കടത്തിന് പിന്നിൽ സ്‌കൂളിലെ അധ്യാപകൻ തന്നെയന്നാണ് ആരോപണം. സംഭവത്തെപ്പറ്റി പഞ്ചായത്തംഗമാണ് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും പരാതി നൽകിയത്.

എന്നാൽ ഈ ആരോപണം നിഷേധിച്ച് സ്‌കൂൾ അധികൃതർ രം​ഗത്തെത്തി. ആരോപണം വാസ്തവ വിരുദ്ധമാണെന്നും രാത്രി അരി കൊണ്ടുപോകുന്ന ദൃശ്യങ്ങളെ കുറിച്ച് അറിയില്ലെന്നുമാണ് സ്‌കൂൾ അധികൃതർ പറയുന്നത്. എല്ലാ കണക്കുകളും കൃത്യമെന്നും ആർക്കും പരിശോധിക്കാമെന്നും സ്‌കൂൾ അധികൃതർ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here