കൊച്ചി: ലൈംഗിക പ്രശ്‌നങ്ങള്‍ക്കും അതുമായി ബന്ധപ്പെട്ട മാനസിക ബുദ്ധിമുട്ടുകള്‍ക്കുമാവശ്യമായ മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍ നല്‍കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം ഇന്റിക്യുര്‍.കോം (inticure.com) അന്താരാഷ്ട്ര വനിതാദിനമായ മാര്‍ച്ച് 8ന് പ്രവര്‍ത്തനമാരംഭിക്കും. ലൈംഗികാരോഗ്യപ്രശ്നങ്ങളിലും അനുബന്ധ മാനസികപ്രശ്‌നങ്ങളിലും ശ്രദ്ധയൂന്നി 100 ശതമാനവും ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ നല്‍കുന്ന കേരളത്തിലെ ആദ്യത്തെ സംരംഭമാണ് ഇന്റിക്യുര്‍.കോം എന്ന് മാതൃസ്ഥാപനമായ നെക്സ്റ്റ്ബിഗ് ഹെല്‍ത്ത്കെയര്‍ സ്ഥാപകനും സിഇഒയുമായ ഡോണ്‍ തോമസ് പറഞ്ഞു.

യൂറോളജി, ഗൈനക്കോളജി, സൈക്ക്യാട്രി, സൈക്കോളജി, ഡെര്‍മറ്റോളജി, സോംനോളജി, ഡയറ്റ്, ലൈഫ്സ്റ്റൈല്‍, തുടങ്ങിയ മേഖലകളിലെ ഡോക്ടര്‍മാരുടെയും വിദഗ്ധരുടെയും സേവനം ഈ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകും. ‘ഓരോ പ്രശ്നത്തിന്റെയും മൂലകാരണം കണ്ടെത്തി അതിനു വേണ്ട സമഗ്രമായ ചികിത്സയാണ് ഞങ്ങള്‍ നല്‍കുക. സേവനങ്ങള്‍ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളില്‍ ലഭ്യമായിരിക്കും,’ എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

രോഗികളുടെ സ്വകാര്യത പൂര്‍ണമായും ഉറപ്പുവരുത്താന്‍ ഇന്റിക്യുര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അനിത മാണി പറഞ്ഞു. ‘നാണക്കേട് കൊണ്ടും മറ്റുള്ളവരാല്‍ വിലയിരുത്തപ്പെടുമെന്നുള്ള ഭയം കൊണ്ടും പലരും ഇത്തരം പ്രശ്നങ്ങള്‍ക്ക് വൈദ്യസഹായം തേടാന്‍ മടിക്കാറുണ്ട്. അത്തരക്കാര്‍ക്ക് ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ സഹായകമാണ്. മരുന്നുപയോഗിക്കാത്ത ചികിത്സാരീതികളായ കൗണ്‍സിലിംഗ്, ജീവിതശീലങ്ങളിലും ഭക്ഷണക്രമത്തിലും മാറ്റം വരുത്തുക തുടങ്ങിയ മാര്‍ഗങ്ങള്‍ക്ക് ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ വലിയ പങ്കുണ്ട്. തുടക്കത്തില്‍ തന്നെ ചികില്‍സിച്ചാല്‍ ഒട്ടുമിക്ക ലൈംഗികപ്രശ്‌നങ്ങളും പരിഹരിക്കാനാകും,’ ഐവിഎഫ്, കോസ്‌മെറ്റിക് ഗൈനക്കോളജി, ലാപ്രോസ്‌കോപ്പിക് സര്‍ജറി എന്നീ മേഖലകളില്‍ 25 വര്‍ഷത്തെ അനുഭവസമ്പത്തുള്ള ഡോ. അനിത പറഞ്ഞു.

തികച്ചും രോഗികേന്ദ്രീകൃത സമീപനമാണ് ഇന്റിക്യുറിന്റേതെന്ന് മെഡിക്കല്‍ അഡൈ്വസര്‍ ഡോ. ഹാറൂണ്‍ പിള്ള പറഞ്ഞു. ‘ഓണ്‍ലൈനില്‍ സൗജന്യ പ്രാഥമിക കണ്‍സള്‍ട്ടേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം, രോഗികള്‍ക്ക് ഉചിതമായ സ്പെഷ്യലിസ്റ്റിനെ നിര്‍ദേശിക്കും. രോഗികള്‍ക്ക് തങ്ങളെ പരിശോധിക്കേണ്ടത് സ്ത്രീയോ പുരുഷനോ എന്നും ഏതു ഭാഷ വേണമെന്നും തിരഞ്ഞെടുക്കാം. അതെപ്പോഴും ഉറപ്പ് നല്‍കാന്‍ കഴിഞ്ഞേക്കില്ല. എന്നാല്‍ രോഗിയുടെ മുന്‍ഗണനകള്‍ പരിഗണിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കും. പ്രാരംഭ സൗജന്യ കണ്‍സള്‍ട്ടേഷനില്‍ മരുന്ന് കുറിപ്പടി നല്‍കില്ല,’ ഡോ. പിള്ള വിശദീകരിച്ചു.

കൊച്ചി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ന്യൂറോസര്‍ജനാണ് ഡോ. പിള്ള. വിവിധ രാജ്യങ്ങളിലെ 16 പ്രമുഖ ആശുപത്രികളില്‍ സേവനമനുഷ്ഠിച്ച ഡോ. പിള്ളക്ക് തൊഴില്‍ മികവിന് ബ്രൂണെ സുല്‍ത്താന്‍ നല്‍കുന്ന സെരി ലൈല ജാസ (Seri Laila Jasa) പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ആരോഗ്യമേഖലയില്‍ 48 വര്‍ഷത്തെ അനുഭവ പരിചയമുള്ള സ്ലീപ്പ് ഡിസോര്‍ഡര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. ജോണ്‍ പണിക്കരാണ് ഇന്റിക്യുറിന്റെ മറ്റൊരു മെഡിക്കല്‍ അഡൈ്വസര്‍. തിരുവനന്തപുരത്തെ സാന്ത്വന ഹോസ്പിറ്റല്‍സിന്റെ എംഡി, ഐഎംഎ തിരുവനന്തപുരം പ്രസിഡന്റ് തുടങ്ങിയ ശ്രദ്ധേയമായ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

ആരോഗ്യസംരക്ഷണമടക്കം വിവിധ മേഖലകളില്‍ കഴിഞ്ഞ 25 വര്‍ഷമായി യുഎസില്‍ പ്രവര്‍ത്തിക്കുന്ന ഐടി, മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് വിദഗ്ധനായ ഡോണ്‍. ടിയാണ് ഇന്റിക്യുറിന്റെ ചീഫ് പ്രൊമോട്ടര്‍. ‘ഒരു ബിസിനസ് എന്നതിലുപരി, ലൈംഗികാരോഗ്യം, മാനസികാരോഗ്യ പ്രശ്നങ്ങള്‍ എന്നിവയെ കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനും നമ്മുടെ ബന്ധങ്ങളെയും കുടുംബങ്ങളെയും സമൂഹത്തെയും ദോഷകരമായി ബാധിക്കുന്ന ഈ പ്രശ്‌നങ്ങളെക്കുറിച്ചുള്ള മൗനം വെടിയാന്‍ അവസരമൊരുക്കുകയും ചെയ്യുന്ന ഒരു സേവനമായാണ് ഞങ്ങള്‍ ഈ സംരംഭത്തെ കാണുന്നത്,’ അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്, www.inticure.com സന്ദര്‍ശിക്കുക; മൊബൈല്‍: +91-7483963192; ഇ-മെയില്‍: wecare@inticure.com

LEAVE A REPLY

Please enter your comment!
Please enter your name here