കൊച്ചി: രാജ്യത്തെ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലൊന്നായ എല്‍ ആന്‍ഡ് ടി ഫിനാന്‍സ് ഹോള്‍ഡിംഗ്‌സ് 5.99% മുതല്‍ തുടങ്ങുന്ന ആകര്‍ക പലിശനിരക്കുകളില്‍ സൂപ്പര്‍ ബൈക്ക് വായ്പകള്‍ അവതരിപ്പിച്ചു. അത്യാധുനിക മോട്ടോര്‍സൈക്കിളുകള്‍ക്കായാണ് വായ്പ. 60 മാസം വരെയുള്ള കാലാവധിയില്‍ 20 ലക്ഷം രൂപ വരെ വായ്പ നല്‍കുമെന്ന് എല്‍ടിഎഫ്എച്ച് അര്‍ബന്‍ ഫിനാന്‍സ് വിഭാഗം ചീഫ് എക്സിക്യുട്ടീവ് സഞ്ജയ് ഗാര്‍യാലി പറഞ്ഞു.

കൊച്ചി, മുംബൈ, ഡെല്‍ഹി, കൊല്‍ക്കത്ത, പുണെ, ഹൈദരാബാദ്, ചെന്നൈ എന്നീ വിപണികളില്‍ മികച്ച വളര്‍ച്ചയാണ് സൂപ്പര്‍ ബൈക്ക് വിഭാഗത്തിനുള്ളതെന്നും അദ്ദേംഹ കൂട്ടിച്ചേര്‍ത്തു. അടുത്ത മൂന്നു മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 15-18 ശതമാനം വാര്‍ഷിക വളര്‍ച്ച ഈ മേഖലയ്ക്കുണ്ടാകുമെന്നാണ് പ്രതീക്ഷ. വായ്പ ലഭിക്കുന്നതിന് ഉപഭോക്താക്കള്‍ അവരുടെ ബാങ്കിങ് വിവരങ്ങങ്ങള്‍ മാത്രം നല്‍കിയാല്‍ മതിയാകും.

ആവശ്യമായ വിവരങ്ങള്‍ എല്‍ടിഎഫ്എച്ച് ഡിജിറ്റലായി നല്‍കും. പേപ്പര്‍ ഇല്ലാതെയും തടസ്സരഹിതവുമായ സേവനമാണ് കമ്പനി ലക്ഷ്യമിടുന്നത്. കൂടാതെ, ലോണ്‍ ലഭിക്കുന്നതിനുള്ള ടേണ്‍ എറൗണ്ട് ടൈം (ടിഎടി) 24 മണിക്കൂര്‍ മാത്രമാണ്. ഈ മേഖലയിലെ ശരാശരിയാകട്ടെ 6 മുതല്‍ എട്ട് ദിവസംവരെയാണെന്നും അദ്ദേഹം പറഞ്ഞു.

Regards.

LEAVE A REPLY

Please enter your comment!
Please enter your name here