1435814367_mullaperiyar-dam-2-epathram

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സി.ഐ.എസ്.എഫിനെ വിന്യസിപ്പിക്കണമെന്ന തമിഴ്‌നാടിന്റെ ആവശയം കേന്ദ്രസര്‍ക്കാര്‍ തള്ളി. അക്കാര്യം തീരുമാനിക്കേണ്ടത് കേരളസര്‍ക്കാരാണെന്നും കേന്ദ്രം വ്യക്തമാക്കി. കേരളം ഇക്കാര്യത്തിലുള്ള വിയോജിപ്പ് നേരത്തെതന്നെ സുപ്രീംകോടതിയെ രേഖാമൂലം അറിയിച്ചിരുന്നു.

ക്രമസമാധാനപാലനം ഭരണഘടനാപരമായി കേരളത്തിന്റെ അധികാരത്തില്‍ വരുന്നതാണ്. അതിനാല്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന തമിഴ്‌നാടിന്റെ അപേക്ഷ നിലനില്‍ക്കില്ലെന്നായിരുന്നു കേരളം വ്യക്തമാക്കിയത്. അണക്കെട്ട് സ്ഥിതി ചെയ്യുന്നത് കേരളത്തിനകത്തായതിനാല്‍ സുരക്ഷ നല്‍കാന്‍ സര്‍ക്കാരിന് പൂര്‍ണ ഉത്തരവാദിത്വമുണ്ടെന്നും കേരളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യത്തിലാണ് അനുകൂല നിലപാട് ഇപ്പോള്‍ കേന്ദ്രം എടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here