ദോഹ: കള്‍ച്ചറല്‍ ഫോറം കുറ്റ്യാടി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രവാസി ക്ഷേമ നിധി ബൂത്ത് നൂറുകണക്കിന് ആളുകള്‍ക്ക് വിവിധ ക്ഷേമ പദ്ധതികളില്‍ അംഗത്വമെടുക്കാന്‍ സഹായകരമായി. മുതിര്‍ന്ന പ്രവാസികളായ അബ്ദുല്‍ അസീസ്,അബ്ദുല്‍ ഹമീദ് എന്നിവരില്‍ നിന്നും വിവിധ പദ്ധതികളിലേക്കുള്ള അപേക്ഷകള്‍ സ്വീകരിച്ചുകൊണ്ട് കള്‍ച്ചറല്‍ ഫോറം ജില്ലാ പ്രസിഡണ്ട് ആരിഫ് വടകര ബൂത്ത് ഉദ്ഘാടനം ചെയ്തു.

കൃത്യമായ അവധിയും വിവിധ ക്ഷേമ പദ്ധതികളെ കുറിച്ച് വേണ്ടത്ര അവബോധവും ഇല്ലാത്തവരിലേക്ക് ഇറങ്ങി ചെന്ന് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ പ്രാപ്തരാക്കുക എന്നതാണ് ഇത്തരം സേവനങ്ങള്‍ കൊണ്ട് കള്‍ച്ചറല്‍ ഫോറം ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘പ്രവാസത്തിലെ കരുതി വെപ്പ്’ എന്ന വിഷയത്തില്‍ ഷാനവാസ് വടക്കയില്‍ സംസാരിച്ചു.

കള്‍ച്ചറല്‍ ഫോറം ജില്ല ജനറല്‍ സെക്രട്ടറി നജ്മല്‍ ടി, സെക്രട്ടറി യാസിര്‍ പൈങ്ങോട്ടായി, മണ്ഡലം ആക്ടിങ് പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍, ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍, ഷരീഫ് മാമ്പയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പരിപാടിക്ക് അബ്ദുനാസര്‍വേളം, റിയാസ് കെ.കെ, അഷ്റഫ് സി എഛ്, ഷാനവാസ്, ശാക്കിര്‍ കെ.സി, ഹാരിസ് കെ.കെ, നൗഫല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സ്, നോര്‍ക്ക ഐ.ഡി, പ്രവാസി പെന്‍ഷന്‍ തുടങ്ങിയ സേവനങ്ങളാണ് ബൂത്തില്‍ ലഭ്യമാക്കിയത്.

ഫോട്ടോ + വീഡീയോ അറ്റാച്ച് ചെയ്തിട്ടുണ്ട്.

  1. കള്‍ച്ചറല്‍ ഫോറം കുറ്റ്യാടി മണ്ഡലം പ്രവാസി ക്ഷേമ ബൂത്ത് ജില്ലാ പ്രസിഡണ്ട് ആരിഫ് വടകര ബൂത്ത് ഉദ്ഘാടനം ചെയ്യുന്നു
  2. കള്‍ച്ചറല്‍ ഫോറം കുറ്റ്യാടി മണ്ഡലം പ്രവാസി ക്ഷേമ ബൂത്ത്

LEAVE A REPLY

Please enter your comment!
Please enter your name here