ബ്രിട്ടണില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ ജനിതക മാറ്റം സംഭവിച്ച പുതിയ വകഭേദം കുട്ടികള്‍ക്കിടയില്‍ വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട്. ഗവേഷകരുടെ നിഗമന പ്രകാരം കുട്ടികളിലൂടെയാണ് വൈറസ് അതിവേഗത്തില്‍ ഇംഗ്ലണ്ടില്‍ വ്യാപിക്കുന്നത്.

നേരത്തേ കണ്ടെത്തിയ കൊറോണ വൈറസ് കോവിഡ് 19 മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളില്‍ താരതമ്യേനെ കുറഞ്ഞ നിരക്കിലാണ് ബാധിച്ചത്. ഇതിനു കാരണമായി വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത് കുട്ടികളില്‍ ശ്വാസകോശത്തിന് പുറത്തെ എസിഇ2 ആവരണം കുറവായതിനാലാണെന്നാണ്. ഇതേത്തുടര്‍ന്ന് സാര്‍സ് കോവ് 2 വൈറസുകള്‍ കുട്ടികളെ ബാധിക്കുന്നത് കുറവായിരുന്നു.

എന്നാല്‍ പുതിയ വൈറസ് വളരെ വേഗത്തില്‍ കുട്ടികളിലേക്ക് വ്യാപിക്കുന്നുണ്ട്. ജനിതക മാറ്റം സംഭവിച്ച പുതിയ വൈറസ് എളുപ്പത്തില്‍ ശരീരത്തില്‍ പ്രവേശിക്കുന്നതായി ഇംപീരിയല്‍ കോളേജ് ലണ്ടനിലെ പ്രൊഫസര്‍ വെന്‍ഡി ബാര്‍ക്കലെ പറഞ്ഞു. അതേസമയം വൈറസ് കുട്ടികളെ എത്രത്തോളം ബാധിക്കുന്നുണ്ട് എന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

 

 

LEAVE A REPLY

Please enter your comment!
Please enter your name here