ഖത്തര്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതിന് തീരസംരക്ഷണ സേന അറസ്റ്റ് ചെയ്ത നാലു ഇന്ത്യന്‍ മല്‍സ്യ തൊഴിലാളികള്‍ക്ക് പതിനഞ്ച് ലക്ഷം രൂപ പിഴ വിധിച്ചു. സൗദിയില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയ തൊഴിലാളികളെയാണ് ഖത്തര്‍ തീരസംരക്ഷണ സേന ഒരുമാസം മുന്പ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം ഏഴിനാണ് സൗദിയില്‍ നിന്ന് മല്‍സ്യബന്ധനത്തിനു പോയ നാലു ഇന്ത്യന്‍ തൊഴിലാളികളെ അതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് ഖത്തര്‍ തീരസംരക്ഷണ സേന അറസ്റ്റ് ചെയ്തത്. ഇവരില്‍ ഓരോരുത്തരും 20,000 ഖത്തര്‍ റിയാല്‍ വീതം പിഴയടക്കാനാണ് ദോഹ കോടതിയുടെ ഉത്തരവ്. തമിഴ്നാട് സ്വദേശികളായ ഇവര്‍ക്ക് 80000 രൂപ പിഴയടക്കുന്നതിനുള്ള ശേഷിയില്ല. സാധാരണഗതിയില്‍ ഇത്തരം കേസുകളില്‍ സ്പോണ്‍സര്‍ പിഴയടച്ച് തൊഴിലാളികളെ മോചിപ്പിക്കാറുണ്ട്.

സ്പോണ്‍സര്‍ പിഴയടക്കാന്‍ തയാറായില്ലെങ്കില്‍ തൊഴിലാളികള്‍ ജയിലില്‍ പോകേണ്ടി വരും. അറസ്റ്റിലായി അഞ്ചു ദിവസം ജയിലില്‍ പാര്‍പ്പിച്ച തൊഴിലാളികളെ പിന്നീട് അല്‍ റുവൈസ് തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന ഇവരുടെ ബോട്ടിലേക്ക് തിരിച്ചയിച്ചിരുന്നു. ഒരുമാസമായി ഇവര്‍ ഈ ബോട്ടിലാണ് താമസം. തൊഴിലാളികളുടെ മോചനത്തിന് എംബസി ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here