യുവപ്രതിഭകളെ കണ്ടെത്തുന്നതിനുള്ള ഇന്‍ഡിവുഡ് ടാലന്റ് ഹണ്ട് 2020 ഓണ്‍ലൈന്‍ മത്സരങ്ങള്‍ സമാപിച്ചു. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന്് വെര്‍ച്വല്‍ വേദിയിലൂടെയാണ് ഈ വര്‍ഷം മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ഇതാദ്യമായാണ് വെര്‍ച്ച്വല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ആഗോള മത്സരവേദി ഒരുക്കിയത്. ഇന്‍ഡിവുഡ് ടാലന്റ് ഹണ്ടിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ സൂം ഈവന്റ് വഴിയാണ് പരിപാടി തത്സമയം സംപ്രേഷണം ചെയ്തത്.

ഇന്‍ഡിവുഡ് ടാലന്റ് ഹണ്ടിന്റെ ജനപ്രീതി വെളിവാക്കുന്ന രീതിയിലുള്ള പങ്കാളിത്തമാണ് ഇത്തവണ കണ്ടത്. കോവിഡിന്റെ പ്രത്യേക സാഹചര്യമോ, വെര്‍ച്വല്‍ സാങ്കേതിക വിദ്യയോ ഒന്നുംതന്നെ പരിപാടിയില്‍ പങ്കെടുക്കുന്നതിന് മത്സരാര്‍ത്ഥികള്‍ക്ക് തടസ്സമായില്ല. സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലായി ഒന്‍പത് ഇവന്റുകളാണ് സംഘടിപ്പിച്ചിരുന്നത്. രണ്ട് റൗണ്ടായാണ് മത്സരങ്ങള്‍ നടത്തിയത്. പ്രത്യേക ജൂറി മാര്‍ക്ക് വിലയിരുത്തിയതിനു ശേഷമാണ് ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്.

മിസ്റ്റര്‍ ആന്റ് മിസ് മത്സരങ്ങളുടെ സബ് ജൂനിയര്‍ വിഭാഗത്തില്‍ അര്‍നവ് നിശ്ചല്‍ ബോയിഡി, ലവാലീന സന്ദീപ് നായര്‍ എന്നിര്‍ ജേതാക്കളായി. ജൂനിയര്‍ വിഭാഗത്തില്‍ പാര്‍ത്ഥസാരഥി മനു, നവാമി കുഞ്ഞിരാമന്‍ എന്നിവര്‍ വിജയിച്ചു. സീനിയര്‍ വിഭാഗത്തില്‍ ജി. ഗോവിന്ദ് ശ്രീകര്‍, ശ്രദ്ധ രാജേഷ് എന്നിവരാണ് ജേതാക്കളായത്. മറ്റ് വിവിധ മത്സരങ്ങളില്‍ 63 പേര്‍ വിജയികളായി. റെഹ മ്യൂസിക് ആന്‍ഡ് ഡാന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് പരിപാടിയിലെ ഓവറോള്‍ ചാംപ്യന്‍പട്ടം നേടി.
ദുബായിലെ ഗുരുകുല്‍ സ്റ്റുഡിയോ ചാമ്പ്യന്‍ഷിപ്പ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു.

2015ല്‍ ആരംഭിച്ച ഇന്‍ഡിവുഡ് ടാലെന്റ് ഹണ്ടിന്റെ ജനപ്രീതി ഓരോ വര്‍ഷവും വര്‍ധിച്ചുവരികയാണെന്നും ഇത്തരമൊരു സവിശേഷ പ്ലാറ്റ്‌ഫോമിലൂടെ നിരവധി പ്രതിഭകളെ കണ്ടെത്താന്‍ കഴിഞ്ഞുവെന്നും പ്രോജക്ട് ഇന്‍ഡിവുഡിന്റെ സ്ഥാപകന്‍ ഡോ. സോഹന്‍ റോയ് പറഞ്ഞു. പ്രേ

LEAVE A REPLY

Please enter your comment!
Please enter your name here