Home / കേരളം (page 40)

കേരളം

കൊച്ചി മെട്രോ;ഈ സ്വപ്‌നസാഫല്യത്തിനു പിന്നിൽ അഞ്ച് ഭരണത്തലവന്മാരുടെ നിശ്ചയദാര്‍ഢ്യവും നിസ്തുലമായ ഇടപെലും

കേരളത്തിന്റെ വികസന പ്രതീക്ഷകള്‍ക്ക് പുതിയമുഖം നല്‍കുന്ന കേരളത്തിന്റെ അഭിമാനം കൊച്ചി മെട്രോ ഇന്ന് യാഥാര്‍ഥ്യമാവുമ്പോള്‍ ഏകദേശം ഒരു പതിറ്റാണ്ടോളം കേരളത്തില്‍ മാറി മാറി ഭരണം നിര്‍വ്വഹിച്ച അഞ്ച് ഭരണത്തലവന്മാരുടെ നിശ്ചയദാര്‍ഢ്യവും നിസ്തുലമായ ഇടപെലുമാണ് ഈ സ്വപ്‌നസാഫല്യത്തിനു പിന്നിലെന്ന കാര്യത്തില്‍ ഓരോ മലയാളിക്കും അഭിമാനിക്കാം. 1996 ല്‍ അധികാരത്തിലേറിയ നായനാര്‍ സര്‍ക്കാറിന്റെ കാലത്താണ് ‘കേരളത്തിലും ഒരു മെട്രോ റെയില്‍’ എന്ന ആശയം ഗവണ്‍മെന്റ് തലത്തില്‍ ആദ്യമായി കടന്നു വരുന്നത്. കൊച്ചിയിലെ ഗതാഗതക്കുരുക്കഴിക്കാന്‍ …

Read More »

കൊച്ചിയുടെ നല്ല ദിനങ്ങള്‍ വരാനിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചി മെട്രോ റെയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട ചര്‍ച്ചകള്‍ക്കും കാത്തിരിപ്പിനുംശേഷം ചിറകുവിരിയ്ക്കുന്ന കൊച്ചി മെട്രോയുടെ ഉദ്ഘാടനം പാലാരിവട്ടം സ്റ്റേഷനില്‍ നാടമുറിച്ചാണ് നിര്‍വ്വഹിച്ചത്. തുടര്‍ന്ന് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ പ്രധാനമന്ത്രി മെട്രോ നാടിന് സമര്‍പ്പിച്ചു. ”എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ. കൊച്ചി മെട്രോയുടെ പ്രൗഡ ഗംഭീരമായ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ ജനങ്ങളോടൊപ്പം സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു” എന്ന് മലയാളത്തില്‍ …

Read More »

ജനങ്ങള്‍ നല്‍കിയ ആദരവില്‍ സന്തോഷമുണ്ടെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍

കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങളില്‍ ജനങ്ങള്‍ നല്‍കിയ ആദരവില്‍ സന്തോഷമുണ്ടെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. നാട്ടുകാരനായതുകൊണ്ടാകാം തനിക്ക് വലിയ കൈയടി കിട്ടിയത്, മെട്രോ പദ്ധതി ഇനിയും നന്നായി മുന്നോട്ട് കൊണ്ടുപോകണമെന്നും ശ്രീധരന്‍ വ്യക്തമാക്കി. ഉദ്ഘാടന പ്രസംഗം നടത്തിയ കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് ഇ.ശ്രീധരന്റെ പേര് പറഞ്ഞ ഉടനെ സദസ്സ് ഇളകി മറിയുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പോലും കിട്ടാത്ത സ്വീകാര്യതയാണ് സദസ്സിനിടയില്‍ നിന്ന് മെട്രോ മാന് ലഭിച്ചത്. പിന്നീട് …

Read More »

മനുഷ്യച്ചങ്ങല ഇല്ലായിരുന്നെങ്കിൽ മെട്രോ നടപ്പാകുമായിരുന്നില്ല: ഇ.ശ്രീധരന്‍

സിപിഐഎം മനുഷ്യച്ചങ്ങല സംഘടിപ്പിച്ചില്ലായിരുന്നെങ്കില്‍ മെട്രോ പണിയാന്‍ ഡിഎംആര്‍സി വരില്ലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി മെട്രൊമാന്‍ ഇ.ശ്രീധരന്‍. കൊച്ചി ഡിഎംആര്‍സി ഓഫിസില്‍ തന്നെ സന്ദര്‍ശിക്കാനെത്തിയ സിപിഐഎം ജില്ലാസെക്രട്ടറി പി.രാജീവിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി മെട്രൊ നടപ്പാക്കാന്‍ പി. രാജീവിന്റെ നേതൃത്വത്തില്‍ സി പി ഐ എം ആദ്യം മനുഷ്യച്ചങ്ങല സംഘടിപ്പിച്ചിരുന്നു. അന്ന് അത് എന്തിനാണെന്ന് തനിക്ക് മനസ്സിലായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ സി പി ഐ എം നടത്തിയ മനുഷ്യ ചങ്ങലയുടെ പ്രാധാന്യം …

Read More »

കുമ്മനത്തെ കാണാനില്ല; മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ അപ്രത്യക്ഷനായി കുമ്മനം-മുഖമടച്ച് മറുപടി കൊടുത്ത് കുമ്മനം

കള്ളവണ്ടി കയറിയ കുമ്മനത്തിനെ വെട്ടി മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്.അര്‍ഹരായ ജനപ്രതിനിധികളെ തഴഞ്ഞ് മെട്രോയില്‍ പ്രധാനമന്ത്രിക്കൊപ്പം ആദ്യയാത്ര നടത്തിയ കുമ്മനമാണ്‌ കൊച്ചിയില്‍ ഇപ്പോള്‍ മെട്രോയേക്കാള്‍ ചര്‍ച്ചാ താരമായി മാറിയിരിക്കുന്നത്. സോഷ്യല്‍ മീഡിയകളെല്ലാം ഒരുമിച്ചു ട്രോളിയ കുമ്മനത്തിനെ വെട്ടി ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു, ഗവര്‍ണര്‍ പി.സദാശിവം, പിന്നെ കുമ്മനവുമാണ് യാത്ര ചെയ്തത്. എന്നാല്‍ …

Read More »

കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ താരമായത് മെട്രോമാന്‍

കൊച്ചി കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടന്ന മെട്രോ ഉദ്ഘാടന വേദിയിലും താരമായത് മെട്രോ മാന്‍ ഇ.ശ്രീധരന്‍ തന്നെ. ഉദ്ഘാടന പ്രസംഗം നടത്തിയ കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് ഇ.ശ്രീധരന്റെ പേര് പറഞ്ഞ ഉടനെ സദസ്സ് ഇളകി മറിയുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പോലും കിട്ടാത്ത സ്വീകാര്യതയാണ് സദസ്സിനിടയില്‍ നിന്ന് മെട്രോ മാന് ലഭിച്ചത്.പിന്നീട് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു അദ്ദേഹത്തിന്‍റെ പ്രസംഗത്തിനിടെ മെട്രോ മാന്‍റെ പേര് പറഞ്ഞപ്പോഴും സമാനമായ രീതിയിൽ വൻകൈയടിയാണ് …

Read More »

ഐസ്‌ക്രീം കേസിന്റെ അറിയാക്കഥകള്‍ പരസ്യമാക്കി അജിത

കോഴിക്കോട്: രാഷ് ട്രീയകേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച കോഴിക്കോട് ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസാണ് പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയെ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയാക്കാന്‍ ഇടയാക്കിയതെന്ന വ്യക്തമായ സൂചനയുമായി കെ അജിത. അതൊരു കുരുക്കലായിരുന്നുവെന്നും തന്നെയും അതേപോലെ കോയമ്പത്തൂര്‍ കേസില്‍ കുരുക്കാന്‍ ശ്രമമുണ്ടായെന്നും അജിതയുടെ ആത്മകഥയുടെ രണ്ടാം ഭാഗത്തില്‍ വെളിപ്പെടുത്തുന്നു. പ്രമുഖ മലയാളം വാരികയില്‍ പ്രസിദ്ധികരിച്ചുകൊണ്ടിരിക്കുന്ന ആത്മകഥയുടെ പുതിയ അധ്യായത്തില്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന ഒട്ടേറെ വിവരങ്ങളുണ്ട്. മാത്രമല്ല, പ്രശസ്ത …

Read More »

യാത്രക്കാരന്റെ മാല മോഷ്ടിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥന്‍

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധനക്ക് ശേഷം മറന്നുവെച്ച മാല മോഷ്ടിച്ച സംഭവത്തില്‍ കസ്റ്റംസ് ഹവില്‍ദാര്‍ പിടിയില്‍. കരിപ്പൂരില്‍ ഒരുവര്‍ഷമായി ജോലിചെയ്യുന്ന ആലുവ പാനായിക്കുളം സ്വദേശി അബ്ദുല്‍ കരീമിനെയാണ് (51) യാത്രക്കാരന്റെ പരാതിയെ തുടര്‍ന്ന് കരിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 25 ഗ്രാമിന്റെ സ്വര്‍ണമാലയാണ് മോഷണം പോയത്. ഹവില്‍ദാറെ കസ്റ്റംസ് ഡെപ്യൂട്ടി കമീഷണര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് കക്കട്ടില്‍ സ്വദേശിയായ കുഞ്ഞിരാമന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. അദ്ദേഹവും …

Read More »

കൊച്ചിയുടെ സ്വപ്നം പൂവണിയുന്നു;മെട്രോ ഉദ്ഘാടനം നാളെ

മെട്രോ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിലെത്തും. മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് നഗരത്തില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കലൂര്‍ സ്റ്റേഡിയത്തിനു സമീപത്തെ ഉദ്ഘാടനവേദിയില്‍ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. 10.15ന് വ്യോമസേനയുടെ പ്രത്യേകവിമാനത്തില്‍ നാവിക വിമാനത്താവളമായ ഐ.എന്‍.എസ് ഗരുഡയിലെത്തുന്ന പ്രധാനമന്ത്രി അവിടെ നിന്നു റോഡ് മാര്‍ഗമാണ് മെട്രോ ഉദ്ഘാടനവേദിയിലേക്കു യാത്രതിരിക്കുക. രാവിലെ 10.35ന് പാലാരിവട്ടം മെട്രോ സ്‌റ്റേഷനിലെത്തുന്ന പ്രധാനമന്ത്രി നാലാമത്തെ സ്റ്റേഷനായ പത്തടിപ്പാലംവരെ യാത്രചെയ്ത് തിരിച്ചെത്തിയശേഷമായിരിക്കും മെട്രോയുടെ ഉദ്ഘാടനം നിര്‍വഹിക്കുക. കലൂര്‍ രാജ്യാന്തര …

Read More »

കേ​ര​ള​ത്തി​​ൻറെ സ്വ​പ്​​നം; കൊച്ചി മെട്രോ നാളെ രാജ്യത്തിന്​ സമർപ്പിക്കും

കൊച്ചി: കാത്തിരിപ്പിന് അന്ത്യം. കേരളത്തിെൻറ സ്വപ്നം ശനിയാഴ്ച കൊച്ചിയുടെ ആകാശക്കാഴ്ചകൾക്കൊപ്പം ഒാടിത്തുടങ്ങുന്നു. വ്യവസായ നഗരിക്ക് പുതിയ മുഖവും ഗതാഗതത്തിന് പുതിയ സംസ്കാരവും മലയാളിക്ക് വ്യത്യസ്തമായ യാത്രാനുഭവവും സമ്മാനിക്കുന്ന കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാജ്യത്തിന് സമർപ്പിക്കും. കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ രാവിലെ 11നാണ് ഉദ്ഘാടന ചടങ്ങ്. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കൊച്ചി നഗരത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.  ശനിയാഴ്ച രാവിലെ 10.35ന് നാവികസേന വിമാനത്താവളത്തിൽനിന്ന് …

Read More »