Home / ഇന്ത്യ (page 84)

ഇന്ത്യ

മോദിക്കു മധുരപ്രതികാരം: അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രസംഗിക്കാന്‍ ക്ഷണം

ന്യൂഡല്‍ഹി: പണ്ട് വിസ നിഷേധിച്ച അതേ രാജ്യം ഇന്ന് ഔപചാരികമായി ക്ഷണിച്ചുകൊണ്ടുപോയി പാര്‍ലമെന്‍റില്‍ പ്രസംഗിപ്പിക്കുക. പറഞ്ഞുവരുന്നത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അമേരിക്കന്‍ കോണ്‍ഗ്രസിന്‍റെ സംയുക്ത സെഷനില്‍ സംസാരിക്കാന്‍ ക്ഷണിച്ചതിനെക്കുറിച്ചാണ്. ഇന്ത്യാ-യുഎസ് ബന്ധത്തിലുണ്ടായ വളര്‍ച്ച മാത്രമല്ല, പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്രമോദി കൈവരിച്ച സ്വീകാര്യത കൂടിയാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. ജൂണില്‍ അമേരിക്ക സന്ദര്‍ശിക്കുന്നവേളയില്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യാന്‍ സ്പീക്കര്‍ പോള്‍ റ്യാന്‍ ആണ് മോദിയെ ക്ഷണിച്ചത്.ജൂണില്‍ മോദി അമേരിക്ക സന്ദര്‍ശിക്കുമെന്നാണ് അറിയുന്നത്. എന്നാല്‍, …

Read More »

നാളെ കുടിവെള്ളത്തിനുവേണ്ടി യുദ്ധം: ഇന്ന് കുടിവെള്ളത്തിനുവേണ്ടി എടിഎം

ന്യൂഡല്‍ഹി:ഭാവിയിലെ യുദ്ധം കുടിവെള്ളത്തിനുവേണ്ടിയായിരിക്കുമെന്ന പ്രവചനം യാഥാര്‍ത്ഥ്യത്തിലേക്കോ?. കടുത്ത വേനലില്‍ ഇന്ത്യ മുഴുവന്‍ ചുട്ടുപൊള്ളുന്ന അവസ്ഥയില്‍ രാജ്യതലസ്ഥാനത്ത് ജല എ.ടി.എമ്മുകള്‍ വരികയാണ്, വരാനിരിക്കുന്ന കൊടിയ വറുതിയുടെ നേര്‍ ഉദാഹരണമായി. ഒരു കാലത്ത് ജലസമൃദ്ധമായിരുന്ന ഡല്‍ഹിയുടെ ഇപ്പോഴത്തെ അവസ്ഥയും ഇതിലൂടെ വ്യക്തം. ഡല്‍ഹിയിലെ മൂന്ന് നഗരസഭകളിലൊന്നായ ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതിയായി ജല എ.ടി.എം തുടങ്ങുന്നതിന് താല്‍പര്യപത്രം ക്ഷണിച്ചു. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് 118 …

Read More »

മല്യയെ തിരിച്ചയക്കണമെന്ന് ബ്രിട്ടനോട് ഇന്ത്യ

ന്യൂഡല്‍ഹി: മദ്യരാജാവ് വിജയ് മല്യയെ ഇന്ത്യയിലേയ്ക്ക് തിരിച്ചയക്കണമെന്ന് ബ്രിട്ടനോട് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടു. വഞ്ചനാക്കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ തയാറാകാതെ ബ്രിട്ടനില്‍ തങ്ങുന്ന മല്യയെ മടക്കിക്കൊണ്ടുവരുന്നതിന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ക്ക് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം കത്ത് നല്‍കി. കള്ളപ്പണം വെളുപ്പിക്കലിന് എതിരായ നിയമപ്രകാരം മല്യയ്ക്കെതിരായ അന്വേഷണത്തില്‍ അദ്ദേഹത്തെ ചോദ്യംചെയ്യുന്നതിന് ഇന്ത്യയില്‍ ആവശ്യമുണ്ടെന്ന് കാട്ടിയാണ് കത്ത് നല്‍കിയിരിക്കുന്നതെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി. മാര്‍ച്ച് രണ്ടുമുതല്‍ ലണ്ടനില്‍ കഴിയുന്ന മല്യയ്‌ക്കെതിരെ മുംബൈ …

Read More »

രാഹുലും ബുദ്ധദേവും കെട്ടിപ്പണര്‍ന്നു: അമ്പരപ്പില്‍ കേരളാ നേതാക്കള്‍

കൊല്‍ക്കത്ത: കേരളത്തിലെ ഏതെങ്കിലുമൊരു മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ വി.എസ്. അച്യുതാനന്ദനും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കെട്ടിപ്പുണരുന്നത് ആലോചിച്ചുനോക്കൂ….ഒരു പക്ഷേ അതിന് അല്‍പം കാത്തിരിക്കേണ്ടിവരും, നേതാക്കളും മാറിയേക്കാം. എങ്കിലും സ്ഥിതിഗതികള്‍ ഈ രീതിയില്‍ മുന്നേറിയാല്‍ അതിന് സാധ്യതയേറെയാണ്. ഒരു കാലത്ത് സിപിഎമ്മിന്‍റെ ഉരുക്കുകോട്ടയായ ബംഗാളില്‍ അത് സംഭവിച്ചിരിക്കുന്നു. ബംഗാള്‍ സി.പി.എമ്മില്‍ വി.എസിനോളം പോന്ന ജനകീയനും മുതിര്‍ന്ന നേതാവുമാണ് മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ്.  കൊല്‍ക്കത്ത നഗരത്തില്‍ കോണ്‍ഗ്രസിന്‍െറ തെരഞ്ഞെടുപ്പ് റാലിയില്‍ ബുദ്ധദേവ്  …

Read More »

ആകാശത്ത് വെച്ച് ഇന്ധനം തീർന്ന വിമാനം എമർജൻസി ലാൻ‌ഡിങ്ങ് നടത്തി

ലക്‌നൗ: ഡെറാഡൂണിൽ നിന്നും ന്യൂഡൽഹിയിലേക്കുള്ള യാത്രക്കിടെ ഇന്ധനം കുറഞ്ഞതിനെ തുടർന്ന് ജെറ്റ് എയർവേഴ്സ് വിമാനം ലക്‌നൗ വിമാനത്താവളത്തിൽ എമർജൻസി ലാൻ‌ഡിങ്ങ് നടത്തി. ഒഴിവായത് വൻ ദുരന്തം. 40 യാത്രക്കാരെ വഹിച്ച വിമാനം മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങാനായില്ല. എയർ ട്രാഫിക് വിഭാഗത്തിന്റെ നിർദ്ദേശത്തെ തുടർന്ന് പൈലറ്റ് വിമാനം ഡൽഹിക്കടുത്തുള്ള ലക്‌നൗ വിമാനത്താവളത്തിലേക്ക് തിരിച്ചു വിട്ടു. എന്നാൽ വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് മിനിട്ടുകൾ മാത്രം ശേഷിക്കെ പൈലറ്റിന് വിമാനത്തിലെ ഇന്ധനം …

Read More »

ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് പ്രിയങ്കാ ചോപ്ര, നിങ്ങള്‍ക്ക് ആരെയും വിലക്കാനാകില്ല

ന്യുയോര്‍ക്ക്: അമേരിക്കയില്‍ നിന്ന് കുടിയേറ്റക്കാരായ മുസ്ലിംഗങ്ങളെ വിലക്കുമെന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് ബോളീവുഡ് നടി പ്രിയങ്ക ചോപ്ര. ഒരു വിഭാഗത്തിനും വിലക്കേര്‍പ്പെടുത്താന്‍ നിങ്ങള്‍ക്കാകില്ലെന്ന് പ്രിയങ്ക അഭിപ്രായപ്പെട്ടു. അമേരിക്കയില്‍ സംപ്രേക്ഷണം ചെയ്യുന്ന ക്വാന്റികോ എന്ന സൂപ്പര്‍ഹിറ്റ് സീരിയലിലെ താരം കൂടിയാണ് പ്രിയങ്ക ചോപ്ര. ആര്‍ക്കും വിലക്കേര്‍പ്പെടുത്താന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്നാണ് ഞാന്‍ കരുതുന്നത്. ഒരു പ്രത്യേക വിഭാഗം ജനതയെ സമാന്യവത്കരിക്കുന്നത് പ്രാകൃതമാണ്. പ്രിയങ്ക പറഞ്ഞു. …

Read More »

ഇന്ത്യ രക്ഷപെടണമോ? വിദേശവസ്തുക്കള്‍ ബഹിഷ്കരിക്കൂ!

ന്യൂഡല്‍ഹി:സാമ്പത്തിക പുരോഗതി ആഗ്രഹിക്കാത്ത ജനങ്ങളോ രാജ്യമോ ഉണ്ടാകില്ല. ഏതൊരു രാജ്യത്തിന്‍റെയും പുരോഗതി നിശ്ചയിക്കുന്നത് അവിടുത്തെ ജനങ്ങളുടെ ജീവിത സാഹചര്യത്തിന്‍റെ അടിസ്ഥാനത്തിലാണെന്നതും സംശയമില്ലാത്ത കാര്യമാണ്. തങ്ങളുടെ രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താന്‍ അവിടത്തെ ജനങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകും. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ശാസ്ത്ര സാങ്കേതികത രംഗത്ത് ഭാരതത്തിന് പ്രശംസാര്‍ഹനീയമായ സ്ഥാനം അവകാശപ്പെടാന്‍ സാധിക്കുന്ന സ്ഥിതി വിശേഷമാണിപ്പോഴുള്ളത്. എന്നാല്‍ സമ്പത്തിന്‍റെ കാര്യത്തില്‍ ഇന്ത്യ ഇന്നും കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ല എന്നതാണ് വാസ്തവം. എന്തുകൊണ്ട് ഇന്ത്യ …

Read More »

അച്ചടക്കത്തിന്‍റെ വാള്‍ വീശിയപ്പോള്‍ ജെഎന്‍യു വീണ്ടും സമരച്ചൂടിലേക്ക്

ന്യൂഡല്‍ഹി: വിദ്യാര്‍ഥി നേതാക്കള്‍ക്കെതിരെ പുറത്താക്കലുള്‍പ്പെടെ കടുത്ത ശിക്ഷാനടപടി പ്രഖ്യാപിച്ചതോടെ ചെറിയ ഇടവേളക്കുശേഷം ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല സമരച്ചൂടിലേക്ക്. ദേശദ്രോഹക്കുറ്റം ചുമത്തി വിദ്യാര്‍ഥികളെ വേട്ടയാടുകയും തടവിലാക്കുകയും ചെയ്തതിനെ തുടര്‍ന്ന് നിരന്തര സമരങ്ങളില്‍ മുഴുകിയിരുന്ന കാമ്പസ് വിദ്യാര്‍ഥികള്‍ക്ക് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് സാധാരണ നിലയിലേക്ക് മടങ്ങുകയായിരുന്നു. ഫെബ്രുവരി ഒമ്പതിന് നടന്ന അഫ്സല്‍ ഗുരു അനുസ്മരണ ചടങ്ങ് വിവാദം അന്വേഷിക്കാന്‍ സര്‍വകലാശാല നിയോഗിച്ച ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലെ നടപടികള്‍ തിങ്കളാഴ്ചയാണ് വാഴ്സിറ്റി പ്രഖ്യാപിച്ചത്. …

Read More »

ദാവൂദിന്‍റെ പിന്‍ഗാമിയാര്?

കറാച്ചി: കാലില്‍ ജീര്‍ണത രോഗം(ഗാന്‍ഗ്രീന്‍) ബാധിച്ച അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ഗുരതരാവസ്ഥയിലെന്ന് വാര്‍ത്തകള്‍  പുറത്തുവന്നതിന് പിന്നാലെ അധോലോക നായകന്‍റെ പിന്‍ഗാമിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ദാവൂദ് മരിച്ചാല്‍ അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായി ഛോട്ടാ ഷക്കീല്‍ അവരോധിതനാകുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ദാവൂദ് ഇബ്രാഹിം കഴിഞ്ഞാല്‍ സംഘത്തിലെ അടുത്തയാള്‍ ഛോട്ടാ ഷക്കീല്‍ ആയതിനാലാണ് അടുത്ത മേധാവിയായി അദ്ദേഹമെത്തുമെന്നത്. എന്നാല്‍ ഈ കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല. വിഷയത്തില്‍ ആശയക്കുഴപ്പം ഉണ്ടെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. അതേസമയം …

Read More »

ഡല്‍ഹിയില്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം കത്തിനശിച്ചു ,7പേര്‍ക്ക് പൊള്ളലേറ്റു

ന്യൂഡല്‍ഹി: മാന്‍ഡി ഹൌസിലെ ഫിക്കി കെട്ടിടത്തിലും അതിലുള്ള നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിനും തീപിടിച്ചു.  ഇന്ന് പുലര്‍ച്ചെ 1.45ഓടെയാണ് തീപിടുത്തമുണ്ടായത്. കെട്ടിടം പാടെ കത്തിനശിച്ചു.  രാവിലെയോടെ  തീ നിയന്ത്രണവിധേയമായിട്ടുണ്ട്. 37 ഫയര്‍ യൂണിറ്റുകള്‍ എത്തിയാണ് തീ അണക്കുന്നത്. തീ അണയ്ക്കാനുള്ള ശ്രമത്തിനിടയില്‍ രണ്ട് അഗ്നിശമനസേനാ ജീവനക്കരടക്കം 7പേര്‍ക്ക് പൊള്ളലേറ്റു.  ഇവരെ റാംമോഹന്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫിക്കി കെട്ടിടത്തിന്റെ മുകള്‍ നിലയിലുള്ള ഓഡിറ്റോറിയത്തിലാണ് ആദ്യം തീപ്പിടുത്തമുണ്ടായത്. തുടര്‍ന്ന് മറ്റു നിലകളിലേയ്ക്കും തീ …

Read More »