Home / വാണിജ്യം സാങ്കേതികം

വാണിജ്യം സാങ്കേതികം

ബാങ്ക് വായ്പാ തട്ടിപ്പ് : വിക്രം കോത്താരി അടയ്‌ക്കേണ്ടത് 3695 കോടിയെന്ന് സിബിഐ

ന്യൂഡല്‍ഹി: ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ റോട്ടോമാക് പെന്‍ ഉടമ വിക്രം കോത്താരി അടയ്‌ക്കേണ്ടത് 3695 കോടിരൂപയെന്ന് സിബിഐ. 800 കോടിയുടെ തട്ടിപ്പാണെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. യൂണിയന്‍ ബാങ്ക്, അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയില്‍നിന്ന് വായ്പയെടുത്ത കോത്താരി ഒരു രൂപപോലും തിരിച്ചടച്ചിട്ടല്ലെന്നാണ് കേസ്. പലിശയടക്കം 5,000 കോടി രൂപയോളം തിരിച്ചടവുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഭാര്യ, മക്കള്‍, ജീവനക്കാര്‍ എന്നിവര്‍ക്കെതിരെയും …

Read More »

800 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയ റോട്ടോമാക് കമ്പനി ഉടമ വിക്രം കോതാരി ഇന്ത്യവിടുമെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് 11300 കോടി രൂപ വായ്പയിനത്തില്‍ വെട്ടിച്ച ശേഷം ഇന്ത്യ വിട്ട ശതകോടീശ്വരന്‍ ജ്വല്ലറി വ്യവസായി നീരവ് മോഡിക്കു പിന്നാലെ 800 കോടി രൂപയുടെ തട്ടിപ്പ് നടത്തി റോട്ടോമാക് പെന്‍ വ്യാപാരി വിക്രം കോതാരി രാജ്യം വിടുമെന്ന് വാര്‍ത്ത. അതേസമയം റിപോര്‍ട്ട് വിക്രം കോതാരി തള്ളി. താന്‍ കാണ്‍പൂര്‍ സ്വദേശിയാണെന്നും ഇവിടെ തന്നെ കാണുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. കാണ്‍പൂരില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പേരില്‍ അലഹബാദ് ബാങ്ക്, ബാങ്ക് …

Read More »

കണ്ണൂർ വിമാനത്താവളം:ടെസ്റ്റ് ഓക്കേ..!

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നാവിഗേഷന്‍ ടെസ്റ്റ് വിജയകരമെന്ന് കിയാല്‍ എംഡി പി. ബാലകിരണ്‍ അറിയിച്ചു. ഒന്നരക്കോടിയിലേറെ രൂപ ചെലവില്‍ സ്ഥാപിച്ച ദിശയും ദൂരവും അളക്കുന്നതിനുള്ള നാവിഗേഷന്‍ ഉപകരണത്തിന്റെ പ്രവര്‍ത്തനം ടെസ്റ്റ് ചെയ്തതിന് ശേഷമേ വിമാനത്താവളത്തില്‍ സിവില്‍ വിമാനങ്ങള്‍ ഇറങ്ങാനുള്ള ലൈസന്‍സ് ലഭിക്കുകയുള്ളു.

Read More »

കുറഞ്ഞ തുകയ്ക്ക് കൂടുതല്‍ അതിവേഗ ഡാറ്റ ; യു ബ്രോഡ്ബാന്‍ഡുമായി വോഡഫോണ്‍

ഏറ്റവും കുറഞ്ഞ തുകയ്ക്ക് കൂടുതല്‍ അതിവേഗ ഡേറ്റ എന്ന പ്രത്യേകതയുള്ള യു ബ്രോഡ്ബാന്‍ഡുമായി വോഡഫോണ്‍. 1784 രൂപയ്ക്ക് സബ്‌സ്‌ക്രൈബ് ചെയ്താല്‍ ഒരു മാസത്തേക്ക് 100 എംബിപിഎസ് വേഗത്തില്‍ 1 ടിബി (1024 ജിബി) ഡേറ്റയാണ് യു ബ്രോഡ്ബാന്‍ഡ് നല്‍കുന്നത്. പുതിയ ഓഫര്‍ നിലവില്‍ വരുമ്പോള്‍ 1300 രൂപ പ്ലാനില്‍ 30 ദിവസത്തേക്ക് 500 ജിബി ഡേറ്റ ലഭിക്കും.

Read More »

11,300 കോടിയുടെ വായ്പാ തട്ടിപ്പിന്റെ മുഴുവന്‍ ഉത്തരവാദിത്തവും പഞ്ചാബ് നാഷണല്‍ ബാങ്കിനാണെന്ന് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: 11,300 കോടിയുടെ വായ്പാ തട്ടിപ്പിന്റെ മുഴുവന്‍ ഉത്തരവാദിത്തവും പഞ്ചാബ് നാഷണല്‍ ബാങ്കിനാണെന്ന് റിസര്‍വ് ബാങ്ക്. ബയേഴ്‌സ് ക്രെഡിറ്റ് വഴിയെടുക്കുന്ന വിദേശ വായ്പയുടെ ഉത്തരവാദിത്തം ജാമ്യം നല്‍കുന്ന ബാങ്കിനാണെന്ന് ആര്‍.ബി. ഐ വ്യക്തമാക്കി. നഷ്ടപ്പെട്ട പണത്തിന്റെ മുഴുവന്‍ ബാധ്യതയും പഞ്ചാബ് നാഷണല്‍ ബാങ്കിനായിരിക്കുമെന്നും ആര്‍.ബി.ഐ പറഞ്ഞു. പഞ്ചാബ് നാഷണല്‍ ബാങ്ക് നല്‍കിയ ഗ്യാരന്റിയുടെ അടിസ്ഥാനത്തിലാണ് പല ബാങ്കുകളും വജ്ര വ്യാപാരിയായ നീരവ് മോദിക്ക് വായ്പ നല്‍കിയത്. അതിനാല്‍ തന്നെ ആ …

Read More »

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,328 കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തി

മുംബൈ: പൊതുമേഖലാ സ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,328 കോടി രൂപയുടെ(177 കോടി ഡോളര്‍)തട്ടിപ്പ് കണ്ടെത്തി. മുംബൈയിലെ ബ്രാഞ്ചില്‍ ഇടപാടുകളില്‍ തട്ടിപ്പ് നടത്തി വിദേശത്ത് നിന്ന് പണം പിന്‍വലിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ബാങ്ക് ജീവനക്കാരുടെ കൂടി സഹായത്തോടു കൂടിയാണ് വിവിധ അക്കൗണ്ടുകള്‍ വഴി വിദേശത്ത് നിന്ന് പണം പിന്‍വലിച്ചതെന്ന് സംശിയിക്കുന്നതായാണ് അന്വേഷണ സംഘം നല്‍കുന്ന പ്രാഥമിക റിപ്പോര്‍ട്ട്. ബാങ്കിന്റെ പരാതിയെ തുടര്‍ന്ന് സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. …

Read More »

മലമൂത്ര വിസര്‍ജനത്തിനിടയില്‍ മൊബൈല്‍ ഫോണില്‍ വീഡിയോ ഗെയിംസ് കളിച്ചു കൊണ്ടിരുന്ന യുവാവിന് നഷ്ടമായത് മലദ്വാരം

ചൈന: മലമൂത്ര വിസര്‍ജനത്തിനിടയില്‍ മൊബൈല്‍ ഫോണില്‍ വീഡിയോ ഗെയിംസ് കളിച്ചു കൊണ്ടിരുന്ന യുവാവിന് നഷ്ടമായത് മലദ്വാരം. കക്കൂസില്‍ പോയ യുവാവിന് വീഡിയോ ഗെയിംസില്‍ മുഴുകിയതാണ് വിനയായത്. ചൈനയിലെ ഈ യുവാവ് 30 മിനുറ്റിലധികമാണ് മൊബൈലില്‍ ഗെയിം കളിച്ചത്. സംഭവമറിഞ്ഞ് സമീപത്തുണ്ടായിരുന്നവര്‍ ഇയാളെ അര്‍ധരാത്രിയോടെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലമൂത്ര വിസര്‍ജനത്തിനുള്ള സമയം അതിക്രമിച്ചതിനാല്‍ കാലിന്റെ പേശികളുടെ ബലംകുറയുന്നു. ഇതിനാല്‍ മലദ്വാരം പുറത്തുവരാനുള്ള സാധ്യത കൂടുതലാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആറ് …

Read More »

ഇന്റര്‍നാഷണല്‍ സ്‌പെയ്‌സ് സ്റ്റേഷന്‍ (ഐ.എസ്.എസ്) വാണിജ്യാടിസ്ഥാനത്തിലുള്ള സ്വകാര്യ വ്യവസായ സ്ഥാപനമാവുമോ?

വാഷിങ്ടണ്‍: ഇന്റര്‍നാഷണല്‍ സ്‌പെയ്‌സ് സ്റ്റേഷന്‍ (ഐ.എസ്.എസ്) വാണിജ്യാടിസ്ഥാനത്തിലുള്ള സ്വകാര്യ വ്യവസായ സ്ഥാപനമാവുമോ? വെറ്റ്ഹൗസാണ് ഇത് സംബന്ധിച്ച ഊഹാഭോഗങ്ങള്‍ക്ക് ശക്തി പകരുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ചെലവുകൂടിയ പദ്ധതികള്‍ നിര്‍ത്തിവയ്ക്കാന്‍ പോവുകയാണ് വൈറ്റ് ഹൗസെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഐ എസ് എസ് സ്വകാര്യവല്‍ക്കരിച്ചുകൊണ്ട് ചെറിയ ഭ്രമണപഥം ഉണ്ടാക്കാനാണ് യുഎസ് സ്‌പെസ് ഏജന്‍സി നാഷണല്‍ എയ്‌റോനോട്ടിക്‌സും നാസയും ശ്രമിക്കുന്നതെന്നും ഇത് റഷ്യയുമായി സംയുക്തമായാണ് നടപ്പിലാക്കുയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.      അന്തര്‍ദേശിയ …

Read More »

എ.ടി.എമ്മില്‍ നിന്ന് പണമെടുക്കാന്‍ ഇനി ആധാര്‍ മതിയാവും

മുംബൈ: എ.ടി.എം പണമിടപാടുകള്‍ ആധാര്‍ അടിസ്ഥാനമാക്കി കൂടുതല്‍ സ്മാര്‍ട്ടാവുന്നു. നിലവിലെ കാര്‍ഡുപയോഗിച്ചുള്ള എ.ടി.എം സംവിധാനത്തില്‍ നിന്നു മാറി, ആധാര്‍ നമ്പര്‍ നല്‍കി ബയോമെട്രിക്ക് ഓതന്റിക്കേഷന്‍ സംവിധാനമാണ് നടപ്പിലാക്കാന്‍ പോവുന്നത്. അതായത് ആധാര്‍ കാര്‍ഡുണ്ടെങ്കില്‍, വിരലടയാളം, കൃഷ്ണമണി പോലുള്ള ബയോമെട്രിക്ക് രേഖകള്‍ വച്ച് പണം പിന്‍വലിക്കാം. എ.ടി.എമ്മിലെ ബട്ടണുകള്‍ക്ക് പകരം 15 ഇഞ്ച് ടാബ്‌ലറ്റായിരിക്കും പുതിയ മെഷീനുകളില്‍ ഉണ്ടവുക. ഇത്തരത്തിലുള്ള പുതിയ മെഷീനുകള്‍ മൂന്നു ലക്ഷം രൂപയ്ക്ക് ലഭ്യമാണിപ്പോള്‍. മുമ്പത്തെ മെഷീനുകളുടെ പകുതി …

Read More »

സ്വര്‍ണ വില കൂടി;പവന് 22,360 രൂപ

കൊച്ചി: മൂന്ന് ദിവസത്തിന് ശേഷം സ്വര്‍ണ വില കൂടി. പവന് 120 രൂപയാണ് വര്‍ധിച്ചത്. പവന് 22,360 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കൂടി 2,795 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Read More »