Home / വാണിജ്യം സാങ്കേതികം (page 4)

വാണിജ്യം സാങ്കേതികം

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ബ്രാന്‍ഡിംഗ് വിപ്ലവമാകാം…നിങ്ങളുടെ ബിസിനസ്സിലും

സോഷ്യല്‍ പള്‍സര്‍ നേടൂ..ഫാന്‍സ്, ഫോളോവേഴ്‌സ് & കസ്റ്റമഴ്‌സ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മേഖലയില്‍ വന്‍ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതിവേഗം പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയില്‍ ഇന്ന് വളര്‍ന്നു വരുന്ന ഒരു യുവ മേഖലയാണ് സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ്. ഒരു കാലത്ത് മാര്‍ക്കറ്റിംഗ് രംഗം അടക്കിവാണിരുന്ന റേഡിയോ, പ്രിന്റ് മാധ്യമങ്ങള്‍ ഇന്ന് സോഷ്യല്‍മീഡിയ മാര്‍ക്കറ്റിംഗിലേക്ക് വഴിമാറിക്കൊണ്ടിരിക്കുകയാണ്. ടെക്‌നേളജിയില്‍ വന്ന മാറ്റങ്ങള്‍ക്കനുസൃതമായി പല മാര്‍ക്കറ്റിംഗ് സംരംഭങ്ങളും പുതിയ രീതികളിലേക്ക് രൂപാന്തരപ്പെട്ടു. സോഷ്യല്‍ പള്‍സര്‍ ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ …

Read More »

കിറ്റക്സ് ഗാര്‍മെന്‍റസിനു ടോയ്സ് ആര്‍ എസ് ബെസ്റ്റ് വെണ്ടര്‍ അവാര്‍ഡ്

ന്യൂ ജേഴ്‌സി : കുട്ടികൾക്കുള്ള വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും വിൽക്കുന്ന അമേരിക്കയിലെ പ്രമുഖ വിതരണക്കാരായ ടോയ്സ്  ആര്‍ എസിന്‍റെ (Toys R Us) 2016 ലെ ബെസ്റ്റ് വെണ്ടര്‍ അവാര്‍ഡ് കിറ്റക്സ് ഗാര്‍മെന്‍റസിനു ലഭിച്ചു. മൂന്നാം തവണയാണ് കിറ്റെക്സിന് ടോയ്സ്  ആര്‍ എസിന്‍റെ അവാര്‍ഡ് ലഭിക്കുന്നത്. അമേരിക്കയിലെ ന്യൂജഴ്സിയില്‍ നടന്ന ചടങ്ങില്‍ ടോയ്സ്  ആര്‍ എസ് വൈസ് പ്രസിഡന്‍റ് ലോറബെന്‍സനില്‍ നിന്ന് കിറ്റെക്സ് മാനേജിങ്ങ് ഡയറക്ടര്‍ സാബു എം. ജേക്കബ് അവാര്‍ഡ് …

Read More »

വിവരസാങ്കേതികവിദ്യയുടെ ഏറ്റവും വലിയ കയറ്റുമതി രാജ്യമായി ഇന്ത്യ

ഇന്‍ഫര്‍മേഷന്‍, കംപ്യൂട്ടര്‍, ടെലികമ്യൂണിക്കേഷന്‍സ് സേവനങ്ങളുടെ ഏറ്റവും വലിയ കയറ്റുമതി രാജ്യമായി ഇന്ത്യയെ തെരഞ്ഞെടുത്തു. വേള്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷനാണ് (വിപോ) റാങ്കിംഗ് നടത്തിയത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ആഗോള ഗവേഷക രാജ്യങ്ങളുടെ പട്ടിതയില്‍ ഇന്ത്യ ആറു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 60-ാം സ്ഥാനത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നേട്ടം.ജെനീവയിലെ കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയും ഫ്രാന്‍സിലെ ബിസിനസ് സ്‌കൂളായ ഇന്‍സീഡും ചേര്‍ന്നാണ് പഠനം നടത്തി വിപോ റാങ്കിംഗ് നടത്തിയത്.

Read More »

ബാങ്ക് അക്കൗണ്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധം

ഇനി മുതല്‍ പുതിയ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ ബാങ്കിടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്. അതുപോലെ 50,000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഇതുവരെ 50,000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍കാര്‍ഡ് സമര്‍പ്പിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ ഇനി ആധാറും സമര്‍പ്പിക്കേണ്ടിവരും. കൂടാതെ, എല്ലാ ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഇതിന് ഡിസംബര്‍ 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഈ സമയപരിധിക്കപ്പുറവും ആധാറുമായി ബന്ധിപ്പിക്കാത്ത ബാങ്ക് അക്കൗണ്ടുകളെല്ലാം …

Read More »

ബി.എസ്.എന്‍.എല്‍ 25,000 വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കുന്നു

പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബി.എസ്.എന്‍.എല്‍) 25,000 വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കുന്നു. ഗ്രാമങ്ങളിലെ ടെലഫോണ്‍ എക്‌സ്‌ചേഞ്ചുകളിലാണ് ഇവ സ്ഥാപിക്കുക. 940 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്ക് മുഴുവന്‍ പണവും യു.എസ്.ഒയാണ് നല്‍കുക. ഭാരത് നെറ്റ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ഫൈബര്‍ ഒപ്റ്റിക്കല്‍ കേബിളുകളിലൂടെയാണ് ഇവയ്ക്കായി നെറ്റ് എത്തിക്കുക. 93,000 ഫൈബര്‍ ഒപ്റ്റിക്കല്‍ കേബിളുകള്‍ ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു. ഒന്നാം ഘട്ടം ജൂണ്‍ 30 നു മുമ്പ് …

Read More »

ദിനേനയുള്ള പെട്രോള്‍ വില നിര്‍ണയം: വിതരണക്കാര്‍ അനിശ്ചിതകാല സമരത്തിന്

ദിനേന പെട്രോള്‍ വില നിര്‍ണയിക്കുന്ന നടപടിക്കെതിരെ സമരം പ്രഖ്യാപിച്ച് പെട്രോള്‍ വിതരണ സംഘടന. ജൂണ്‍ 24 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ദ ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ പെട്രോളിയം ട്രേഡേര്‍സ് അറിയിച്ചു. രാജ്യത്തെ എല്ലാ വിതരണക്കാരും ചേര്‍ന്നാണ് സമരം തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി 16ന് ‘വാങ്ങലില്ല, വില്‍പ്പനയില്ല’ സൂചനാ സമരം നടത്തും. അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമുണ്ടായില്ലെങ്കില്‍ 24 മുതല്‍ അനിശ്ചിത കാലത്തേക്ക് സമരം നടത്തുമെന്നും സംഘടനയുടെ …

Read More »

ലോക രാഷ്ട്രങ്ങളുടെ ‘മാർക്കിനും’ മേലെ . . വിജയ ചരിത്രമെഴുതി ഇന്ത്യയുടെ ‘മാർക്ക് ത്രീ’

ലോക വന്‍ശക്തികളായ രാഷ്ട്രങ്ങളെ പോലും അമ്പരിപ്പിച്ച് ഇന്ത്യയുടെ അഭിമാനം ‘മാര്‍ക്ക് ത്രീ’ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ലോകത്തെ നമ്പര്‍ വണ്‍ ആയി അറിയപ്പെടുന്ന അമേരിക്കയുടെ നാസയിലെ ശാസ്ത്രജര്‍ അടക്കമുള്ളവരെ അത്ഭുതപ്പെടുത്തി കൊണ്ടാണ് മഹത്തായ നേട്ടം ഇന്ത്യ കൈവരിച്ചത്. ഇന്ത്യന്‍ സമയം 5.28ന് ആയിരുന്നു വിക്ഷേപണം. കാല്‍ നൂറ്റാണ്ട് നീണ്ട് നിന്ന ഐ എസ് ആര്‍ ഒയുടെ ഗവേഷണമാണ് തിങ്കളാഴ്ച ഫലപ്രാപ്തിയിലെത്തിയത്. ശാസ്ത്ര രംഗത്തെ ചരിത്ര നേട്ടം മാത്രമല്ല, ലോക ജനതക്ക് …

Read More »

വിമാന, വാഹന നിര്‍മാണത്തിനു ഇന്ത്യ-റഷ്യ കരാര്‍

വാഹന നിര്‍മാണരംഗത്തും വിമാന നിര്‍മാണ രംഗത്തും സമ്പൂര്‍ണ സഹകരണത്തിനുള്ള കരാറില്‍ ഇന്ത്യയും റഷ്യയും ഒപ്പുവച്ചു. റഷ്യ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് കരാറില്‍ ഒപ്പുവച്ചത്. ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം അതിന്റെ വളര്‍ച്ചയിലാണെന്ന് ഉച്ചകോടിക്കു ശേഷം റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍ പറഞ്ഞു. എന്നും ഇന്ത്യയും റഷ്യയും പരസ്പരം സഹകരണത്തിന്റെ പാതയിലാണ്. ഇത്തവണയും അതിനു മാറ്റമൊന്നും വന്നിട്ടില്ല. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സാമ്പത്തിക സഹകരണം …

Read More »

എസ്ബിഐയുടെ പുതുക്കിയ സര്‍വീസ് ചാര്‍ജുകള്‍ ഇന്നുമുതല്‍

എസ്ബിഐയുടെ പുതുക്കിയ സര്‍വീസ് ചാര്‍ജുകള്‍ ഇന്നുമുതല്‍ നിലവില്‍ വന്നു. എസ്ബിഐ ബഡ്ഡി ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്തിയ എടിഎം സര്‍വീസ് ചാര്‍ജ് ഉള്‍പ്പെടെയുള്ള നിരക്കുകളാണ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നത്.ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനുകള്‍, എടിഎമ്മില്‍നിന്നു പണം പിന്‍വലിക്കല്‍, ചെക്ക് ബുക്ക് വിതരണം ചെയ്യല്‍ എന്നിവയ്ക്കും ഇന്നു മുതല്‍ എസ്ബിഐ സേവനനിരക്ക് ഈടാക്കുമെന്ന് അധിക്യതര്‍ അറിയിച്ചു

Read More »

500 രൂപയ്ക്ക് 100 ജി.ബി ഡാറ്റ; വീണ്ടും ഞെട്ടിച്ച് ജിയോ

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് രംഗത്തെ അതികായകരാവാനുള്ള ശ്രമം ജിയോ വിടാതെ തുടരുന്നു. അമ്പരപ്പിക്കുന്ന മൊബൈല്‍ ഡാറ്റയ്ക്കു പിന്നാലെ, ഇപ്പോള്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ക്കും വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 500 രൂപയ്ക്ക് 100 ജി.ബി ഡാറ്റയാണ് ജിയോഫൈബര്‍ എന്നു പേരിട്ടിരിക്കുന്ന ബ്രോഡ്ബാന്‍ഡിന്റെ ഓഫര്‍. ദീപാവലി ഓഫറായി ഇത് അവതരിപ്പിക്കാനാണ് ജിയോയുടെ പദ്ധതി. മറ്റു കമ്പനികള്‍ ഇതിന്റെ ഇരട്ടി തുകയ്ക്ക് പകുതി ഡാറ്റ മാത്രം ഓഫര്‍ ചെയ്യുന്ന സയമത്താണ് ജിയോ ഒരിക്കല്‍ കൂടി വെല്ലുവിളിയായിരിക്കുന്നത്. നേരത്തെ, …

Read More »