Home / കായികം (page 2)

കായികം

ഐ. എ. സി. എ. ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ ഫിലാഡല്‍ഫിയ സീറോമലബാര്‍ ടീം ചാമ്പ്യന്‍മാര്‍

ഫിലാഡല്‍ഫിയ: വിശാല ഫിലാഡല്‍ഫിയാ റീജിയണിലെ മലയാളികത്തോലിക്കരുടെ കൂട്ടായ്മയായ ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ (ഐ. എ. സി. എ.) ദേശീയതലത്തില്‍ ഒക്ടോബര്‍ 28 ശനിയാഴ്ച്ച നടത്തിയ ഏകദിന ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ ആതിഥേയ ടീമായ ഫിലാഡല്‍ഫിയാ സെ. തോമസ് സീറോമലബാര്‍ ടീം ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കി. ന്യൂയോര്‍ക്ക് ലോംഗ് ഐലന്റ് സെ. മേരീസ് സീറോമലബാര്‍ ടീം റണ്ണര്‍ അപ്പ് ട്രോഫി നേടി. ഫിലാഡല്‍ഫിയാ നോര്‍ത്തീസ്റ്റ് റാക്കറ്റ് ക്ലബിന്റെ ഇന്‍ഡോര്‍ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടില്‍ രാവിലെ …

Read More »

ഫോര്‍ട്ടി പ്ലസ് വോളിബോള്‍ ടൂര്‍ണമെന്റും കേരളപ്പിറവി ആഘോഷങ്ങളും ഒക്‌ടോബര്‍ 28-ന്

ടൊറന്റോ: ടൊറന്റോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 28-നു ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം ആറുവരെ ഫോര്‍ട്ടി പ്ലസ് വോളിബോള്‍ ടൂര്‍ണമെന്റും കേരളപ്പിറവി ആഘോഷങ്ങളും നടത്തുന്നു. St. John Paul II Catholic Secondary School 685 Military Trail, Scarborough-ല്‍ വച്ചു നടത്തപ്പെടുന്ന വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഒന്നാം സമ്മാനം 500 ഡോളറും, രണ്ടാം സമ്മാനം 300 ഡോളറുമാണ്. വോളിബോള്‍ ടൂര്‍ണമെന്റിനു ശേഷം കേരളപ്പിറവി ആഘോഷങ്ങള്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ …

Read More »

വിൻറ്റെർ ക്രിക്കറ്റ് ടൂർണമെന്റ് സ്റ്റാറ്റൻ ഐലൻഡിൽ വെച്ച് ഒക്ടോബർ 14 ഉം 15 നും

ന്യൂയോർക്ക്:അമേരിക്കയിലെ തന്നെ ഏറ്റവും വലിയ വിൻറ്റർ ക്രിക്കറ്റ് ടൂർണമെന്റിന് ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡ് ഒരുങ്ങിക്കഴിഞ്ഞു, ഒക്ടോബർ 14 ഉം 15 നും ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡിൽ വെച്ച് നടത്തപ്പെടുന്നു . സ്റ്റാറ്റൻ ഐലൻഡ് സ്‌ട്രൈക്കേഴ്സിന്റെ നേതൃത്വത്തിൽ നടക്കുന്ന ടൂർണമെന്റിൽ അമേരിക്കയിലെ തന്നെ പ്രമുഖ ടീമുകളാണ് രണ്ടു ദിവസം നീളുന്ന മത്സരത്തിൽ പങ്കെടുക്കുന്നത് . STRIKERS,TUSKERS New York ,NJ KINGS,FFC Philadelphia , SI SRILANKAN CLUB ,NYMSC , Bergans New …

Read More »

ടര്‍ബന്‍ ധരിച്ച വിദ്യാര്‍ത്ഥി സോക്കര്‍ ടീമില്‍ നിന്നും പുറത്ത്

പെന്‍സില്‍വാനിയ: പെന്‍സില്‍വാനിയ ന്യൂ ടൊണ്‍ സ്‌ക്ക്വയര്‍ ഹൈസ്‌ക്കൂളിലെ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥി ടര്‍ബന്‍ ധരിച്ചതിന്റെ പേരില്‍ സോക്കര്‍ ടീമില്‍ കളിക്കുന്നത് സ്‌കൂള്‍ അധികൃതര്‍ വിലക്കി. വിദ്യാര്‍ത്ഥിയുടെ പേര്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായില്ല. ഹൈയ്ക്കൂള്‍ നിയമമനുസരിച്ച് മതപരമായ ചിഹ്നങ്ങള്‍ ധരിച്ച് കളിക്കുന്നത് നിയമ വിരുദ്ധമായതിനാലാണ് ടീമില്‍ നിന്നും പുറത്താക്കിയതെന്ന് അത്‌ലറ്റിക് അസ്സോസിയേഷന്‍ അറിയിച്ചു. സ്‌കൂള്‍ സോക്കര്‍ കോച്ച് ടര്‍ബന്‍ ധരിച്ച് കളിക്കുന്നത് വിദ്യാര്‍ത്ഥിയുടെ അവകാശമാണെന്ന് വാദിച്ചിട്ടും അധികൃതര്‍ നിഷേധിക്കുകയായിരുന്നു. ഈ തീരുമാനം …

Read More »

പി.വൈ.എഫ്.എ ബാസ്ക്കറ്റ്ബോൾ മത്സരം: ന്യൂയോർക്ക് ഫോഴ്സ് ചാമ്പ്യൻസ്

ന്യുയോർക്ക്: പെന്തക്കോസ്തൽ യൂത്ത് ഫെലോഷിപ്പ് ഓഫ് നോർത്തമേരിക്കയുടെ (പി.വൈ.എഫ്.എ)ആഭിമുഖ്യത്തിൽ സെപ്റ്റംബർ 30 ന് ശനിയാഴ്ച ലോങ്ങ് ഐലന്റിലുള്ള ഐലന്റ് ഗാർഡൻ സ്റ്റേഡിയത്തിൽ വാർഷിക കായിക മത്സരങ്ങൾ നടത്തപ്പെട്ടു. ഷോൺ ഡാനിയേൽ ക്യാപ്റ്റനായിട്ടുള്ള  ന്യൂയോർക്ക് ഫോഴ്സ് ടീം ബാസ്ക്കറ്റ്ബോൾ മത്സരത്തിൽ വിജയികളായി. ഇത് രണ്ടാം തവണയാണ് ഈ ടീം ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുന്നത്. ന്യൂയോർക്കിലും പരിസര പ്രദേശങ്ങളിലുമുള്ള 40 ൽ പരം സഭകളിലെ യുവജനങ്ങൾ വിവിധ ടീമുകളിലായി മത്സരങ്ങളിൽ പങ്കെടുത്തു. വിജയികൾക്കുള്ള ട്രോഫിയും …

Read More »

ഡാണ്ടിനോങ് റോയൽസ്, മെൽബൺ റോയൽസ് ക്രിക്കറ്റ് കപ്പ് കരസ്ഥമാക്കി

മെൽബൺ മലയാളികളുടെ ആദ്യകാല ക്രിക്കറ്റ് ക്ലബ് ആയ ഡാണ്ടിനോങ് റോയൽസ് , തങ്ങളുടെ അഞ്ചാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി റോയൽസ് കപ്പ് എന്ന പേരിൽ ഒരു ക്രിക്കറ്റ് ടൂർണമെന്റ് നടത്തുകയുണ്ടായി .മെൽബണിലെ അതി പ്രശസ്തരായ 12 ടീമുകൾ പ്രസ്തുത ടൂർണമെന്റിൽ പങ്കെടുക്കുകയുണ്ടായി . ഇഞ്ചോടിഞ്ചു പോരാടിയ ലീഗ് മത്സരങ്ങൾക്ക് ശേഷം ആതിഥേയരായ ഡാൻഡിനോങ് റോയൽസും സെഞ്ച്വറി ക്രിക്കറ്റ് ക്ലബും ഫൈനലിൽ സ്ഥാനം നേടി . നൂറു കണക്കിന് ക്രിക്കറ്റ് പ്രേമികളുടെ സാന്നിത്യത്തിൽ …

Read More »

ഫിഫ ലോകകപ്പ്: കുട്ടിക്കളി കൊച്ചിയിലും

കൊച്ചി: ഫിഫയുടെ കൗമാര ലോകകപ്പിന് ഇന്ത്യ ഉണരാന്‍ ഇനി 23 ദിവസങ്ങള്‍. ആഫ്രിക്കന്‍ കരുത്തരായ ഘാനയും ലാറ്റിനമേരിക്കന്‍ ശക്തികളായകൊളംബിയയും ബ്രസീലുമാണ് കിരീടപോരാട്ടത്തിലെ മുമ്പന്‍മാര്‍. നൈജീരിയ കഴി!ഞ്ഞാല്‍ ടൂര്‍ണമെന്റില്‍ മികച്ച റെക്കോര്‍ഡുള്ള ടീമാണ് ഘാന.രണ്ട് വട്ടം ചാംപ്യനും റണ്ണേര്‍സ് അപ്പുമായ ഘാന ടൂര്‍ണമെന്റിലെ ഫേവറിറ്റാകുന്നത് ടൂര്‍ണമെന്റിലെ എല്ലാ ടീമിനുമേലും അമ്പത് ശതമാനത്തില്‍ മേലെ വിജയശതമാനം ഉണ്ട് എന്നത് തന്നെയാണ്.അണ്ടര്‍ 17 ലോകകപ്പ് മല്‍സരങ്ങളില്‍ 74 ശതമാനത്തിന് മേലെ വിജയവും ഘാനയ്ക്കുണ്ട്.ഇന്ത്യയിലേക്കുള്ള വഴിയില്‍ …

Read More »

നിയമസഭയിലും ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ വര്‍ധിക്കുന്നു

തിരുവനന്തപുരം:മലയാളിയുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ട ബാധ്യത സംസ്ഥാനഭരണകൂടത്തിനാണ്. ഈ സാഹചര്യത്തില്‍ ജനപ്രതിനിധികള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് നിയമസഭയിലൂടെ ഉത്തരം പറയുക എന്നും സര്‍ക്കാരിന്റെ ചുമതല. എന്നാല്‍ സംസ്ഥാനനിയമസഭയുടെ ഏഴാം സമ്മേളനത്തില്‍ ഇനി മറുപടി കിട്ടാനുള്ളത് 602 ചോദ്യങ്ങള്‍ക്ക്. ചോദ്യങ്ങള്‍ക്കു കൃത്യസമയത്തു മറുപടി നല്‍കണമെന്നു സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ കഴിഞ്ഞ സമ്മേളനത്തില്‍ റൂളിങ് നല്‍കിയിരുന്നു. കഴിഞ്ഞ അഞ്ചു സമ്മേളനങ്ങളിലായി ഉത്തരം ലഭിക്കാതെ അനാഥമായത് 203 ചോദ്യങ്ങളായിരുന്നു. ജിഎസ്ടി, മെഡിക്കല്‍ വിദ്യാഭ്യാസം തുടങ്ങിയ …

Read More »

ഫിലാഡല്‍ഫിയ ആര്‍സനല്‍ എഫിസി 29-മത് ലിബര്‍ട്ടി കപ്പ് ജേതാക്കള്‍

മലയാളി സോക്കര്‍ ക്ലബ് ഓഫ് ഫിലഡല്‍ഫിയയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട 29-ാം ലിബര്‍ട്ടി കപ്പ് ടൂര്‍ണമെന്റില്‍ ഫിലിപ്പി അര്‍സനില്‍ എഫ്‌സി ചാമ്പ്യന്മാരായി. ഓഗസ്റ്റ് 12-ാം തീയതി Eden Hall Fluehr Park-ല്‍ വച്ച് നടന്ന ടൂര്‍ണമെന്റില്‍ വിവിധ സ്‌റ്റേറ്റില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്തു. ഫൈനല്‍ മത്സരത്തില്‍ ഫിലാഡല്‍ഫിയ അര്‍സനല്‍ എഫ്‌സിയും ബാള്‍ട്ടിമോര്‍ കിലാഡിസും ഏറ്റുമുട്ടി. ശക്തമായ മത്സരമാണ് ഇരു ടീമുകളും കാഴ്ച വച്ചത്. കളിയുടെ 25-ാം മിനിറ്റില്‍ ജിം കല്ലറക്കല്‍ നേടിയ …

Read More »

ബോൾട്ടിന് വെങ്കലം; ജസ്​റ്റിൻ ഗാറ്റ്​ലിൻ ലോകചാമ്പ്യൻ

ലണ്ടൻ: നാലാം തവണയും ലോകചാമ്പ്യൻ എന്ന ബോൾട്ടിൻ്റെ ആ സ്വപ്നം മാത്രം പൊലിഞ്ഞു. ലണ്ടനിലും അതിവേഗക്കാരനായി ട്രാക്കിനോട് വിടപറയാമെന്ന് മോഹിച്ച ഉസൈൻ ബോൾട്ടിന് ഒടുവിൽ ചുവട് പിഴച്ചപ്പോൾ, ലോകം കീഴടക്കി ജസ്റ്റിൻ ഗാറ്റ്ലിൻ. മൂന്നു തവണ വീതം 100 മീറ്ററിലെ ലോകചാമ്പ്യനും ഒളിമ്പിക്സ് ചാമ്പ്യനുമായ ഉസൈൻ ബോൾട്ട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ അമേരിക്കയുടെ തന്നെ ക്രിസ്റ്റ്യൻ േകാൾമാൻ വെള്ളിയണിഞ്ഞു. 9.92 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ജസ്റ്റിൻ ഗാറ്റ്ലിൻ 12 വർഷത്തെ …

Read More »