മൂന്നാറിൽ വീണ്ടും കടുവകളിറങ്ങി. കന്നിമല ലോവർ ഡിവിഷനിലാണ് മൂന്ന് കടുവകൾ കൂട്ടത്തോടെ എത്തിയത്. ജനവാസ മേഖലയിലെത്തിയ കടുവകളുടെ ദൃശ്യങ്ങൾ തൊഴിലാളികൾ പകർത്തി. കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തിൽ മേഖലയിൽ പശു ചത്തിരുന്നു. ഒരു വർഷത്തിനിടെ നൂറിലധികം വളർത്തു മൃഗങ്ങൾ കടുവയുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കണമെന്നും കടുവകളെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്നുമാണ് തോട്ടം തൊഴിലാളികളുടെ ആവശ്യം.