ട്വന്റി ട്വന്റിയുടെ ശക്തികേന്ദ്രങ്ങളില്‍ കുതിച്ചുയര്‍ന്ന് പോളിങ് ശതമാനം. വോട്ടെടുപ്പിന്റ തുടക്കംമുതല്‍ അവസാനിക്കുന്നതുവരെ കുന്നത്തുനാട് നിയോജകമണ്ഡലം പരിധിയില്‍ കനത്തപോളിങ് രേഖപ്പെടുത്തി. പെട്ടിയില്‍വീണ വോട്ടിന്റെ വിഹിതമെത്രയെന്ന് മുന്നണികള്‍ കണക്കുകൂട്ടല്‍ തുടങ്ങിക്കഴിഞ്ഞു. എറണാകുളം ജില്ലയിലും, ചാലക്കുടി ലോക്സഭാ മണ്ഡലത്തിലും പോളിങ് തുടങ്ങിയപ്പോള്‍ മുതല്‍ മുന്നിട്ടുനിന്നത് കുന്നത്തുനാട് നിയോജകമണ്ഡലം. ആദ്യ മണിക്കൂറില്‍ 6.79 ശതമാനം പോളിങ്. രണ്ടുമണിയോടെ പോളിങ് ശതമാനം അന്‍പതുകടന്നു.
മൂന്നുമണിക്ക് അറുപതും, ഒടുവില്‍ 78 ശതമാനവും കടന്നു. പാര്‍ട്ടി വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യിച്ചുവെന്ന് ട്വന്റി ട്വന്റി ചെയര്‍മാന്‍ സാബു എം.ജേക്കബ്. കുന്നത്തുനാട്ടില്‍ ഉയര്‍ന്ന പോളിങ് പതിവെന്നും നേട്ടം യു.ഡി.എഫിനെന്നും ബെന്നി ബെഹനാന്‍.ഉയര്‍ന്ന പോളിങ് ശതമാനത്തിന്റെ പ്രതീക്ഷയിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.രവീന്ദ്രനാഥും.