
കോട്ടയം :ഏറ്റുമാനൂർ കോട്ടയം വെസ്റ്റ് പോലീസ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ ചവിട്ടി കൊലപ്പെടുത്തി.കോട്ടയം മാഞ്ഞൂർ സൗത്ത് സ്വദേശി ശ്യാം പ്രസാദ് (44) ആണ് രണ്ടംഗ സംഘത്തിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.കാരിത്താസിന് സമീപത്തെ ബാറിന് മുന്നിലുണ്ടായ തർക്കത്തെ തുടർന്നുള്ള സംഘർഷത്തിൽ ഇടപെടുന്നതിനിടെ രണ്ടുപേർ ചേർന്ന് ശ്യാം പ്രസാദിനെ ആക്രമിക്കുകയായിരുന്നു
പരിക്കേറ്റ ശ്യാം പ്രസാദിനെ ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് പുലർച്ചെ നാല് മണിയോടെ മരിച്ചു
ശ്യാം പ്രസാദിനെ ആക്രമിച്ചവരിൽ ഒരാളായ കോട്ടയം പാറമ്പുഴ സ്വദേശി ജിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. ഏറ്റുമാനൂർ സ്റ്റേഷനിൽ എത്തിച്ച പ്രതിയെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യും .