
വാഷിംഗ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരിയിൽ വൈറ്റ് ഹൗസ് സന്ദർശിക്കും എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു.
“ഇന്ന് രാവിലെ ഞാൻ അദ്ദേഹവുമായി ദീർഘനേരം സംസാരിച്ചു. അടുത്ത മാസം, മിക്കവാറും ഫെബ്രുവരിയിൽ, അദ്ദേഹം വൈറ്റ് ഹൗസിൽ ഉണ്ടാകും,” എന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ മികച്ചതാണെന്നും, അനധികൃത കുടിയേറ്റത്തിനെതിരെ ഇന്ത്യ ശരിയായ നിലപാട് സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെബ്രുവരി 10-12 തീയതികളിൽ ഫ്രാൻസിൽ നടക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിയോട് അനുബന്ധിച്ചാവും ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുമെന്ന് സൂചന.
ട്രംപിൻ്റെ പ്രസ്താവനകൾ, മോദിയുമായുള്ള ഫോൺ സംഭാഷണത്തിന് മണിക്കൂറുകൾക്കുശേഷമാണുണ്ടായത്. വ്യാപാരം, പ്രതിരോധം, കുടിയേറ്റം തുടങ്ങിയ വിഷയങ്ങൾ ഇരു രാജ്യങ്ങളും ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
മോദി, ട്രംപിന്റെ ആദ്യ ടെർമിൽ അദ്ദേഹത്തിൻ്റെ അവസാന വിദേശാതിഥിയായിരുന്നു, ഇപ്പോൾ ട്രംപിന്റെ ആദ്യ ആതിഥേയനായി മാറുന്നു എന്നതും സന്ദർശനം ശ്രദ്ധേയമാകുന്നു.