AmericaLatest NewsOther CountriesPolitics

ട്രംപിന്റെ ഗാസാ പരാമർശം പരിഹാസ്യവും അസംബന്ധവുമെന്ന് ഹമാസ്

ഗാസാ: അമേരിക്ക ഗാസയെ ഏറ്റെടുത്ത് പുനർനിർമ്മിക്കണമെന്നും ഫലസ്തീനികൾ ഗാസ വിട്ടുപോകണമെന്നും നിർദേശിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ഹമാസ് രൂക്ഷ വിമർശനം ഉയർത്തി. പരാമർശങ്ങൾ പരിഹാസ്യവും അസംബന്ധവുമാണെന്ന് ഹമാസ് വക്താവ് സമി അബു സുഹ്രി അറിയിച്ചു.

ട്രംപിന്റെ ഗാസ പിടിച്ചടക്കലിനുള്ള ആലോചന പശ്ചിമേഷ്യയെ കൂടുതൽ അസ്ഥിരമാക്കുമെന്ന് ഹമാസ് വ്യക്തമാക്കി. ജനങ്ങളെ പുറത്താക്കുന്നതിനേക്കാൾ, അധിനിവേശവും ആക്രമണവും അവസാനിപ്പിക്കേണ്ടതാണെന്നും ഗാസക്കാർ അവരുടെ നാടിന് സ്വതന്ത്രമായ അവകാശികളാണെന്നും സംഘടന വ്യക്തമാക്കി.

ചൊവ്വാഴ്ച വാഷിംഗ്ടണിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി സംയുക്ത പത്രസമ്മേളനത്തിനിടെ ഗാസ അമേരിക്കയുടെ നിയന്ത്രണത്തിൽ വന്ന് സാമ്പത്തികമായി വികസിപ്പിക്കുമെന്ന ട്രംപിന്റെ പരാമർശം വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി.

Show More

Related Articles

Back to top button