AmericaCommunityLatest NewsLifeStyleNews
ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര ഫണ്ട് റൈസിംഗ് പരിപാടിക്ക് തുടക്കം

ഹൂസ്റ്റൺ: ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രവികസനത്തിന്റെ ഭാഗമായി ഫെബ്രുവരി 2-ന് ക്ഷേത്രനടയിൽ വെച്ച് ഫണ്ട് റൈസിംഗ് പരിപാടിക്ക് തുടക്കം കുറിച്ചു. പ്രശസ്ത സിനിമാതാരം ശ്രീമതി ലെന ഉദ്ഘാടന കർമ്മം നിർവഹിച്ചു.
പുതിയ പദ്ധതി വിജയിപ്പിക്കാനായി റാഫിൾ ടിക്കറ്റ് വിതരണവും ആരംഭിച്ചു. ആദ്യ ടിക്കറ്റ് ശ്രീ. മാധവൻ പിള്ള CPA-ക്ക് വേണ്ടി ശ്രീമതി ദീപാ നായർ ഏറ്റുവാങ്ങി. ചടങ്ങിൽ പ്രസിഡന്റ് സുബിൻ ബാലകൃഷ്ണൻ, അനിൽ ഗോപിനാഥ്, ഉണ്ണികൃഷ്ണ പിള്ള, ട്രസ്റ്റി ബോർഡംഗങ്ങൾ എന്നിവരും പങ്കെടുത്തു.
ഫണ്ട് റൈസിംഗ് ചെയർമാൻ രൂപേഷ് അരവിന്ദാക്ഷൻ എല്ലാവരുടെയും സഹകരണം അഭ്യർഥിച്ചു. ഒന്നാം സമ്മാനമായി ഹ്യുണ്ടായി ടസ്കൻ കാറും, സ്വർണ്ണ നാണയം, ഐഫോൺ, മറ്റ് 25 വിലപിടിപ്പുള്ള സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
മെയ് 10-ന് ക്ഷേത്രനടയിൽ വിജയികളെ പ്രഖ്യാപിച്ച് സമ്മാനങ്ങൾ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.