AmericaIndiaLatest NewsNews

അമേരിക്കയുടെ നാടുകടത്തൽ നയം: ഇന്ത്യയിൽ ശക്തമായ പ്രതികരണം


ന്യൂഡൽഹി: അമേരിക്കയുടെ നാടുകടത്തൽ നയത്തിനെതിരെ ലോകരാജ്യങ്ങൾ വിമർശനം ഉയർത്തുമ്പോൾ, അനധികൃത കുടിയേറ്റക്കാരുമായി ഒരു യുഎസ് സൈനിക വിമാനം ഇന്ത്യയിലെത്തിയത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കി.

സി-17 യുഎസ് സൈനിക വിമാനം അമൃത്സറിൽ ഇറങ്ങിയപ്പോൾ 104 ഇന്ത്യക്കാർ, ചങ്ങലയിൽ ബന്ധിക്കപ്പെട്ട നിലയിൽ, മടങ്ങിയെത്തിയതിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. ഹരിയാന, പഞ്ചാബ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ചണ്ഡീഗഡ് എന്നിവിടങ്ങളിലെ കുടിയേറ്റക്കാരാണ് നാടുകടത്തലിനിരയായത്. 19 സ്ത്രീകളും 13 കുട്ടികളും, അതിൽ ഒരു 4 വയസ്സുകാരനും, ഈ സംഘത്തിൽ ഉൾപ്പെടുന്നു.

ഇന്ത്യൻ പൗരന്മാരെ കുറ്റവാളികളെപ്പോലെ സൈനിക വിമാനത്തിൽ കൊണ്ട് വന്നതിനെ കോൺഗ്രസ് എംപി ശശി തരൂർ ശക്തമായി വിമർശിച്ചു.

ഇതിന്റെ പശ്ചാത്തലത്തിൽ, വിദേശത്ത് ജോലി ചെയ്യുന്ന 1.5 കോടി ഇന്ത്യക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വിദേശകാര്യ മന്ത്രാലയം പുതിയ നിയമം കൊണ്ടുവരാൻ ഒരുങ്ങുന്നു. ‘ഓവർസീസ് മൊബിലിറ്റി (ഫെസിലിറ്റേഷൻ ആൻഡ് വെൽഫെയർ)’ ബിൽ അവതരിപ്പിക്കാനുള്ള പരിശോധനാ സമിതി റിപ്പോർട്ട് പാർലമെന്റിൽ അവതരിപ്പിച്ചു.

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറ‍ഞ്ഞത്:
👉 സർക്കാർ എല്ലാ വിദേശ രാജ്യങ്ങളിലെയും ഇന്ത്യക്കാരുടെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നു.
👉 ഉക്രെയ്‌നിൽ ചെയ്തതുപോലെ, സ്റ്റുഡന്റസ് , മൈഗ്രന്റ്‌സ് തുടങ്ങിയവർക്ക് സുരക്ഷിതമായി മടങ്ങാൻ മുന്നറിയിപ്പും സഹായവും നൽകും.

Show More

Related Articles

Back to top button