ഫിലിപ്പീൻസ് വൈസ് പ്രസിഡന്റ് സാറ ഡ്യൂട്ടെർട്ടെ ഇംപീച്ച്മെന്റിനിരയായി

മനില: ഫിലിപ്പീൻസ് വൈസ് പ്രസിഡന്റ് സാറ ഡ്യൂട്ടെർട്ടെയെ ജനപ്രതിനിധിസഭ ഇംപീച്ചുചെയ്തു. ഭരണഘടനാ ലംഘനം, വിശ്വാസവഞ്ചന, അഴിമതി എന്നിവ ഉൾപ്പെടെ വിവിധ കുറ്റകൃത്യങ്ങൾ ആരോപിച്ചാണ് നടപടി.
ഇംപീച്ച്മെൻറ് നിവേദനത്തിൽ 215 എംപിമാർ ഒപ്പിട്ടതായി ജനപ്രതിനിധിസഭ സെക്രട്ടറി ജനറൽ റെജിനാൾഡ് വെലാസ്കോ അറിയിച്ചു. അംഗീകാരത്തോടെ, സെനറ്റിലേക്ക് കേസ് കൈമാറാൻ ഉത്തരവിട്ടു.
സാറ ഡ്യൂട്ടെർട്ടെ ഇതിന് മുമ്പും നാലു ഇംപീച്ച്മെൻറ് പരാതികൾ നേരിട്ടിട്ടുണ്ട്. 2023-ൽ പ്രസിഡന്റ് ഫെർഡിനന്റ് മാർക്കോസ് ജൂനിയറിനെ വധഭീഷണി മുഴക്കിയ സംഭവം വലിയ വിവാദമായിരുന്നു.
ഫിലിപ്പീൻസിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ പ്രത്യേകം തിരഞ്ഞെടുക്കപ്പെടുന്നുണ്ട്. 2022-ൽ അധികാരത്തിലെത്തിയ മാർക്കോസും സാറയും പല വിഷയങ്ങളിലും പരസ്പരം തർക്കത്തിലായിരുന്നുവെന്നും ചൈനയുമായി രാജ്യത്തിനുള്ള ബന്ധം പ്രധാന ഭിന്നതയായി മാറിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.