KeralaLatest NewsNewsObituary
നെടുമ്പാശേരി വിമാനത്താവളത്തിൽ അപകടം: മൂന്നു വയസ്സുകാരൻ മരിച്ചു

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ കഫറ്റീരിയയ്ക്കു സമീപമുള്ള മാലിന്യക്കുഴിയിൽ വീണ് മൂന്നു വയസ്സുകാരൻ മരിച്ചു. രാജസ്ഥാനിലെ സൗരഭിന്റെ മകൻ റിതൻ ജാജുവാണ് അപകടത്തിൽപ്പെട്ടത്.
വെള്ളിയാഴ്ച രാവിലെ 11.30ന് ജയ്പുരിൽനിന്ന് എത്തിയ വിമാനത്തിൽ ഇവർ ഉണ്ടായിരുന്നു. സഹോദരനൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടി അപകടത്തിൽപ്പെട്ടത്.
സംഭവസ്ഥലം പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്തതാണെന്നും നടവഴിയില്ലാത്ത സ്ഥലമാണെന്നും സിയാൽ അധികൃതർ വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, കുട്ടി ചെടിവേലി കടന്ന് മാലിന്യക്കുഴിയിൽ വീണതാണെന്ന് വ്യക്തമായി.
ഉടൻ തന്നെ കുട്ടിയെ പുറത്തെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയെങ്കിലും, അങ്കമാലിയിലെ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് 1.42ന് മരിച്ചു.
സിയാൽ കുടുംബത്തിനൊപ്പം എല്ലാ പിന്തുണയും നൽകുമെന്ന് അറിയിച്ചു.