AmericaIndiaLatest NewsNews

അമേരിക്കയില്‍ 487 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാര്‍ കൂടി നാടുകടത്തപ്പെടും

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കുടിയേറിയ 487 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാന്‍ യുഎസ് അധികൃതര്‍ തയ്യാറെടുക്കുന്നു എന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌റി വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചു.

നാടുകടത്തപ്പെടുന്നവരുടെ എണ്ണം ഇനിയും വര്‍ധിക്കാനിടയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2009 മുതല്‍ ഇതുവരെ 15,668 ഇന്ത്യക്കാരെയാണ് യുഎസ് തിരിച്ചയച്ചിട്ടുള്ളത് എന്നാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ രാജ്യസഭയിലെ പ്രസ്താവന.

Show More

Related Articles

Back to top button