IndiaLatest NewsNewsPolitics
കെജ്രിവാൾ നാലാം തവണയും മുഖ്യമന്ത്രിയാകുമെന്ന് ആത്മവിശ്വാസം – അതിഷി

ന്യൂഡൽഹി: ആം ആദ്മി പാർട്ടി വീണ്ടും അധികാരത്തിൽ തുടരുമെന്നും, അരവിന്ദ് കെജ്രിവാൾ നാലാം തവണയും മുഖ്യമന്ത്രിയാകുമെന്നും ഡൽഹി മുഖ്യമന്ത്രി അതിഷി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായി, വിജയ പ്രതീക്ഷ പങ്കുവെച്ച അതിഷി ഇത് ഒരു സാധാരണ തെരഞ്ഞെടുപ്പ് അല്ല, മറിച്ച് നന്മയും തിന്മയും തമ്മിലുള്ള പോരാട്ടം ആയിരുന്നുവെന്നും ഡൽഹിയിലെ ജനങ്ങൾ എഎപിക്കൊപ്പവും കെജ്രിവാളിനൊപ്പവുമുണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും വ്യക്തമാക്കി.“അരവിന്ദ് കെജ്രിവാൾ നാലാം തവണയും ഡൽഹിയുടെ മുഖ്യമന്ത്രിയാകും” – അതിഷി മാധ്യമപ്രവർത്തകരോട് പറഞ്ഞു.